news

1. പാകിസ്ഥാനുമായി ഉള്ള അഭിമത രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചതിന് പിന്നാലെ വിശദീകരണവുമായി പാകിസ്ഥാന്‍. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ എന്നതിന് തെളിവു കൈമാറിയാല്‍ നടപടി എടുക്കാം എന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി. പ്രതികരണം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ


2. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് എതിരെ കര്‍ശന നടപടി എടുക്കണം എന്ന് ഹൈക്കമ്മിഷണറോട് ആവശ്യപ്പെട്ട് ഇന്ത്യ. ഭീകരരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം എന്നും ആവശ്യം. അതേസമയം, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ഇന്ത്യയുടെ ആവശ്യം തള്ളി ചൈന. രണ്ട് പതിറ്റാണ്ടായി ഇന്ത്യയില്‍ നടക്കുന്ന ഭീകര ആക്രമണങ്ങളുടെ എല്ലാം ചുക്കാന്‍ പിടിക്കുന്നത് മസൂദ് അസ്ഹറാണ്. 2008ലെ മുംബയ് സ്‌ഫോടന പരമ്പര, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസ്ഹര്‍ ആയിരുന്നു

3. പുല്‍വാമ ഭീകരാക്രമണത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാന് ശക്താമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ സ്വപ്നം നടക്കില്ല. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ല. ആഗോള ഭീകരതയ്ക്ക് എതിരായ ഉടമ്പടി ഒപ്പിടാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണം എന്നും കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി

4. ഭീകരാക്രമണത്തിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് നേരെ ആണ് ആക്രമണം നടന്നത്. ഈ രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍ ഗാന്ധി. ഭീകരാക്രമണത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ക്കും സൈനികര്‍ക്കും പൂര്‍ണ പിന്തുണ എന്ന് കോണ്‍ഗ്രസ്. പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് നേരിട്ട് പങ്കെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി.

5. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നയതന്ത്ര നടപടികള്‍ സ്വീകരിക്കും. ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ജെയ്റ്റ്ലി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കി. വാണിജ്യ തലത്തില്‍ പാകിസ്ഥാന് നല്‍കിയിരുന്ന സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ റദ്ദാക്കി. വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാരവും ഇന്ത്യ അവസാനിപ്പിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാളെ സര്‍വകക്ഷിയോഗം ചേരാനും തീരുമാനം

6. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ജമ്മു കാശ്മീരില്‍ എത്തി. സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും കരസേന വടക്കന്‍ കമാന്‍ഡന്റ് ചീഫ് ലഫ്ന്റനന്റ് രണ്‍ബീര്‍ സിംഗും സൈനികര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ചു

7. പുല്‍വാമയില്‍ നിന്ന് ബദ്ഗാമിലെ സി.ആര്‍.പി.എഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത്. ഭീകരവാദികള്‍ക്ക് മാപ്പില്ലെന്ന് സി.ആര്‍.പി.എഫ്. ആക്രമണം മറക്കില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രതികരണം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിവിധ സേനാ വിഭാഗങ്ങളുമായും സുരക്ഷാ ഏജന്‍സികളുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

8. ഭീകാരക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി കൂടുതല്‍ ലോക രാഷ്ട്രങ്ങളും രംഗത്ത് എത്തി. കാശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ വൈകിട്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമയില്‍ മരിച്ചവരില്‍ ഒരു മലയാളി ജവാനും. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാറാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എണ്‍പത്തിരണ്ടാം ബെറ്റാലിയന്‍ സി.ആര്‍.പി.എഫ് സൈനികനാണ് വസന്ത് കുമാര്‍.

9. ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തര്‍ക്കം രൂക്ഷമാകുന്നു. കൊച്ചിയില്‍ നടക്കുന്ന കോര്‍ കമ്മിറ്റിയില്‍ നിന്ന് വി. മുരളീധരപക്ഷം വിട്ടുനില്‍ക്കുന്നു. വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍ എന്നിവര്‍ കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നില്ല. പ്രതിഷേധം സ്ഥാനാര്‍ത്ഥി പട്ടികയിലെ എതിര്‍പ്പിനെ തുടര്‍ന്നെന്ന് സൂചന

10. കേന്ദ്ര നേതൃത്വത്തിന് കൈമാറിയ പട്ടിക ഏകപക്ഷീയ തീരുമാനമെന്ന് പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് സമിതിയോ ചര്‍ച്ചയോ നടന്നിട്ടില്ലെന്ന് മുരളീധര പക്ഷത്തിന്റെ ആരോപണം. അതേസമയം, തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മലക്കം മറിഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള

11. സ്ഥാനാര്‍ത്ഥി പട്ടികയെപ്പറ്റി തനിക്ക് അറിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍. ദേശീയ നേതൃത്വത്തിന് പട്ടിക കൈമാറിയിട്ടില്ല. സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് നിശ്ചയിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചന നടന്നിട്ടില്ലെന്ന വിമര്‍ശനം ആര്‍ക്കെങ്കിലും ഉള്ളതായി തനിക്ക് അറിയില്ല. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ബി.ഡി.ജെ.എസ് എന്നും ശ്രീധരന്‍പിള്ളയുടെ വിശദീകരണം