ambalapuzha-news

അമ്പലപ്പുഴ: റോഡ് മുറിച്ചു കടക്കാൻ നിന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കാറിടിച്ചു മരിച്ചു. തൃശൂർ ജില്ലയിലെ ഇടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി തൃശൂർ എരവത്തൂർ കൊല്ലുകടവ് വേലംപറമ്പിൽ വി.എം.സഹീർ (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.50 ഓടെ ദേശീയപാതയിൽ നീർക്കുന്നം ഇജാബ പള്ളിക്ക് മുൻവശത്തായിരുന്നു അപകടം.

പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശ്, അംഗം എം.ജി.അനിൽകുമാർ എന്നിവരോടൊത്ത് തിരുവനന്തപുരത്ത് പഞ്ചായത്തുതല യോഗത്തിനായി പോവുകയായിരുന്നു സഹീർ. വാഹനം റോഡരികിൽ നിറുത്തിയശേഷം എതിർഭാഗത്തുളള നീർക്കുന്നം ഇജാബ പള്ളിയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കാൻ നിൽക്കുമ്പോൾ വേഗതയിലെത്തിയ ടവേര കാർ ഇടിച്ചിടുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :റഹ്മത്ത്. മക്കൾ:മുഹമ്മദ് അസ്ലം, റംസി.