കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ സഹോദരൻ അൽ അമീൻ അറസ്റ്റിൽ. കൊച്ചി സിറ്റി ഷാഡോ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്.പെൺകുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
അൽ അമീന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലാണ് ഷഫീഖ് ഖാസിമി ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് ഇയാൾ ബെംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. ഷഫീഖ് ഖാസിമിയ്‌ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഷഫീഖ് അൽ ഖാസിമി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നല്‍കിയിരുന്നു. പീഡനം നടന്നത് വൈദ്യ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.