ന്യൂഡൽഹി: യോഗ്യരായ നിക്ഷേപകർക്ക് കടപ്പത്രങ്ങൾ വിതരണം ചെയ്‌തതിലൂടെ നടപ്പു സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജനുവരി കാലയളവിൽ ഇന്ത്യൻ കമ്പനികൾ സമാഹരിച്ചത് 4.57 ലക്ഷം കോടി രൂപ. 2017-18ലെ സമാന കാലയളവിൽ കമ്പനികൾ ഈ മാർഗത്തിലൂടെ 4.87 ലക്ഷം കോടി രൂപ നേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം സമാഹരണം ആറ് ലക്ഷം കോടി രൂപയാണ്.
പ്രവർത്തന മൂലധനം കണ്ടെത്താനും ബിസിനസ് വിപുലീകരണത്തിനുമാണ് കമ്പനികൾ ഈ തുക വിനിയോഗിക്കുന്നത്. കഴിഞ്ഞവർഷം ആകെ 2,200 വട്ടമാണ് കമ്പനികൾ കടപ്പത്രങ്ങൾ പുറത്തിറക്കിയത്. നടപ്പുവർഷത്തെ ആദ്യ പത്തുമാസക്കാലയളവിൽ തന്നെ 1,955 കടപ്പത്രങ്ങൾ പുറത്തിറക്കി.