ന്യൂഡൽഹി: കാശ്മീരിലെ പുൽവാമ ഭീകരാക്രണത്തിൽ ഭീകരർക്ക് ശക്തമായ മുന്നറിയിപ്പുമായി സി.ആർ.പി.എഫ്. പുൽവാമ ആക്രമണം ഞങ്ങൾ മറക്കില്ല, നിങ്ങൾക്ക് മാപ്പ് നൽകില്ലെന്നും സി.ആർ.പി.എഫ് ട്വിറ്ററിൽ കുറിച്ചു. പുൽവാമയിൽ നടന്ന ആക്രമണത്തിൽ 44 സി.ആർ.പി.എഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്.
'ആക്രമണത്തിൽ മരിച്ച ധീരജവാന്മാർക്ക് സല്യൂട്ട് സമർപ്പിക്കുന്നു. അവരുടെ കുടുംബത്തോടൊപ്പം ഞങ്ങഴുണ്ടാകും'. ഹീനമായ ആക്രമണത്തിൽ പകരം ചോദിക്കുമെന്നും സി.ആർ.പി.എഫ് ട്വിറ്ററിൽ കുറിച്ചു. ഇതേ സമയം പാക്കിസ്ഥാനോട് ഭീകരരെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
സൈനികരുടെ ധീരതയിൽ വിശ്വാസമുണ്ടെന്നും അവർക്ക് തിരിച്ചടിക്കാൻ പൂർണമായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയെ ഒരേ സ്വരത്തിൽ നേരിടണം. അക്രമികളും അവർക്കു പിന്നിലുള്ളവരും കനത്ത വില നൽകേണ്ടിവരും. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടച്ചേർത്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട നടപടികളിൽ കോൺഗ്രസ് സർക്കാരിനൊപ്പമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
2500 ജവാൻമാരുമായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ വാഹനവ്യൂഹത്തിന് നേരെ ഒാടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
WE WILL NOT FORGET, WE WILL NOT FORGIVE:We salute our martyrs of Pulwama attack and stand with the families of our martyr brothers. This heinous attack will be avenged. pic.twitter.com/jRqKCcW7u8
— 🇮🇳CRPF🇮🇳 (@crpfindia) February 15, 2019