ന്യൂഡൽഹി: അന്തരിച്ച സംഗീതജ്ഞൻ ഭൂപൻ ഹസാരികയ്ക്ക് രാഷ്ട്രം നൽകിയ പരമോന്നത ബഹുമതിയായ ഭാരതരത്‌നം സ്വീകരിക്കാൻ തയ്യാറാണെന്ന് മകൻ തേജ് ഹസാരിക. അഭിമാനകരമായ പുരസ്‌കാരം സ്വീകരിക്കുന്നത് സ്വപ്‌നതുല്യമാണെന്നും സർക്കാരുമായി നടത്തിയ ചർച്ചയിൽ തേജ് വ്യക്തമാക്കി.
അസം പൗരത്വബില്ലിൽ പ്രതിഷേധിച്ച് ഭൂപൻ ഹസാരികയ്ക്ക് സമ്മാനിച്ച ഭാരതരത്‌നം നിഷേധിക്കുന്നതായി കഴിഞ്ഞദിവസം കുടുംബം അറിയിച്ചിരുന്നു.
ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ ഹസാരിക 2011ലാണ് അന്തരിച്ചത്. മരണാനന്തര ബഹുമതിയായാണ് രാജ്യം ജനുവരി 26ന് ഭാരതരത്‌നം നൽകിയത്.