വാഷിംഗ്‌ടൺ: പ്രമുഖ അമേരിക്കൻ ശീതളപാനീയ കമ്പനിയായ കൊക്കകോളയുടെ വ്യാപാര രഹസ്യങ്ങൾ മുൻ ജീവനക്കാരി 120 മില്യൺ ഡോളറിന് (ഏകദേശം 850 കോടി രൂപ) ചൈനീസ് കമ്പനിക്ക് ചോർത്തി നൽകി. കൊക്കകോളയിൽ സീനിയർ എൻജിനിയറായിരുന്ന യൂ ഷരോംഗ് ആണ് 'കുറ്റവാളി"യെന്ന് അമേരിക്കൻ നിയമവകുപ്പ് വ്യക്തമാക്കി.
ഫുഡ് പാക്കിംഗ് കോട്ടിംഗ് സംബന്ധിച്ച സാങ്കേതികവിദ്യയാണ് യൂ ഷരോംഗ് ചോർത്തിയത്. ചൈനീസ് പൗരനായ ലിയു ഷിയാൻചെന്നിനാണ് യൂ ഷരോംഗ് രഹസ്യങ്ങൾ ചോർത്തി നൽകിയത്. ചൈനയിൽ ജോലി നേടുകയും വിദേശത്തു നിന്ന് മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കിയതിന് ചൈന നൽകുന്ന അവാർഡ് നേടുകയുമായിരുന്നു ഷരോംഗിന്റെ ലക്ഷ്യമെന്ന് അമേരിക്കൻ ഇന്റലിജൻസ് വ്യക്തമാക്കി.