actor-prithviraj

എന്നും നിലപാടുകൾ തുറന്നുപറയുന്ന സിനിമാ താരങ്ങളിൽ മുന്നിൽ തന്നെയാണ് നടൻ പൃഥ്വിരാജിന്റെ സ്ഥാനം. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലും തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം. ക്ഷേത്രങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിന്റെ ആചാരങ്ങളിലും വിശ്വസിക്കണം. ഇതിന്റെ പേരിൽ പ്രശ്നങ്ങൾക്ക് പോകരുതന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

'അയ്യപ്പനിൽ വിശ്വസിക്കുന്ന ആളാണോ എന്നറിഞ്ഞാൽ അതിൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടിൽ ഒരു അയ്യപ്പനുണ്ട്,​ കാണാൻ പോയേക്കാം എന്നാണ് നിലപാടെങ്കിൽ ഒന്നേ പറയാനുള്ളു. നിങ്ങൾക്ക് പോകാൻ വേറെ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടൂടെ. ഇതിന്റെ പേരിൽ ഇത്രയും പേർക്ക് എന്തിനാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്'. പൃഥ്വിരാജ് ചോദിച്ചു.

'കുട്ടിക്കാലം മുതൽക്കേ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചിരുന്നതിനാൽ അത് ഇപ്പോഴും തുടരുന്നു. പ്രായം കൂടുംതോറും ദെെവങ്ങളുലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തിൽ തീരെ വിശ്വാസമില്ല,​ എന്നാൽ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. അമ്പലങ്ങളിലും പള്ളികളിലും പോകാറുണ്ട്. എന്തിലാണോ വിശ്വസിക്കുന്നത് അതിൽ ഉറച്ച് നിൽക്കുക. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കാണുമ്പോൾ വിഷമമുണ്ടെന്നും താരം പറഞ്ഞു.