കൊച്ചി: ചുരുങ്ങിയ കാലത്തിനുള്ളിൽ രണ്ടുലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി ടാറ്റ ടിയാഗോയുടെ തേരോട്ടം. 2016 ഏപ്രിലിൽ എൻട്രി-ലെവൽ കോംപാക്‌റ്ര് ഹാച്ച്‌ബാക്ക് ശ്രേണിയിൽ ടാറ്റ അവതരിപ്പിച്ച ടിയാഗോയുടെ വില്‌പന ആഭ്യന്തര വിപണിയിൽ രണ്ടുലക്ഷം യൂണിറ്റുകൾ പിന്നിട്ടു.
ഫുട്‌ബാൾ ഇതിഹാസം ലയണൽ മെസിയെ ബ്രാൻഡ് അംബാസഡറാക്കിയാണ് ടിയാഗോയെ ടാറ്റ വിപണിയിലെത്തിച്ചത്. ആകർഷകമായ ഏഴ് നിറങ്ങളിൽ ലഭ്യമായ ടിയാഗോയ്ക്ക് പെട്രോൾ, ഡീസൽ വിഭാഗങ്ങളിലായി 22 വേരിയന്റുകളുണ്ട്. ടിയാഗോ എക്‌സ്.ഇയ്ക്ക് 4.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ടോപ് വേരിയന്റായ ടിയാഗോ എക്‌സ്.ഇസഡ് പ്ളസിന് (ഡ്യുവൽടോൺ റൂഫ്) വില 6.49 ലക്ഷം രൂപ. 2016ൽ പ്രതിമാസം ശരാശരി 3,495 യൂണിറ്റുകളുടെ വില്‌പനയാണ് ടിയാഗോ നേടിയത്. 2018ൽ ഇത് 7,700ന് മുകളിലേക്ക് ഉയർന്നു.