madhyama-charithra-yathra

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി നടത്തുന്ന ഒൻപത് ദിവസത്തെ മാദ്ധ്യമ ചരിത്രയാത്ര രണ്ടാം ദിനമായ

22ന് രാവിലെ 9.30ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ നെയ്യാറ്റിൻകരയിലെ കൂടില്ലാവീട്ടിൽ നിന്ന് ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. "സാധുജനപരിപാലിനി "പത്രം നടത്തിയിരുന്ന അയ്യങ്കാളിയുടെ വെങ്ങാനൂരിലെ സ്മൃതികുടീരം, വക്കം മൗലവിയുടെ ജന്മനാട്ടിലെ വീട്, "വിവേകോദയം" പത്രം നടത്തിയിരുന്ന കുമാരനാശാന്റെ കായിക്കരയിലെ ഭവനം, പരവൂരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നടത്തിയിരുന്ന "സുജാനാനന്ദിനി" പത്രത്തിന്റെ ഉടമയായിരുന്ന പറവൂർ കേശവനാശാന്റെ ഭവനം, കേരള കാർട്ടൂണിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ആദ്യത്തെ കാർട്ടൂൺ പ്രസിദ്ധീകരിച്ച "വിദൂഷകൻ" പത്രത്തിലെ ആദ്യകാർട്ടൂണായ ശ്യാമദേവത വരച്ചതിന് നാടുകടത്തപ്പെട്ട പി.എസ്. ഗോവിന്ദൻപിള്ളയുടെ അനുസ്മരണം, കാർട്ടൂണിസ്റ്റുകളായ സുകുമാർ, ഇ.പി. ഉണ്ണി, സുധീർനാഥ് എന്നിവരും മറുനാട്ടിൽ നിന്നുള്ള ഇരുപതോളം പേരും ഉൾപ്പെടെ അൻപതിലേറെ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന കാർട്ടൂൺ കോൺക്ളേവ്, കോട്ടയത്ത് സിനിമാസാഹിത്യകാരൻമാരുടെ സംഗമം, എറണാകുളത്ത് ഫോട്ടോഗ്രാഫർമാരെ പങ്കെടുപ്പിച്ച് ഫോട്ടോവാക്ക്, തൃശൂരിൽ പരിസ്ഥിതി പ്രവർത്തകരെ പങ്കെടുപ്പിച്ച് ട്രീവാക്ക്, കോഴിക്കോട്ട് വനിതാ ജേർണലിസ്റ്റുകളുടെ കോൺക്ളേവ്, ടി.വി ജേർണലിസ്റ്റുകളെ പങ്കെടുപ്പിച്ച് വീഡിയോവാക്ക് തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും.

.