ന്യൂഡൽഹി: രാജസ്ഥാനിലെ ബിക്കാനീർ ഭൂമി തട്ടിപ്പു കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയു
മായ റോബർട്ട് വാധ്രയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 4.62 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റോബർട്ട് വാധ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്വത്തുവകകളാണ് കണ്ടു കെട്ടിയത്.
ഹരിയാനയിലെയും രാജസ്ഥാനിലെയും റോബർട്ട് വാധ്രയുടെ ഭൂമിയിടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റോബർട്ട് വാധ്രയെ എൻഫോഴ്സ്മെന്റ് ചോദ്യംചെയ്തിരുന്നു.
തനിക്കെതിരെ ബി.ജെ.പി സർക്കാർ തിരിഞ്ഞിരിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായിട്ടാണെന്നും തന്നെ പലരും രാഷ്ട്രീയ ഉപകരണമാക്കുകയാണെന്നും വദ്ര നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.