ഗുവഹാത്തി: പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും വ്യവസായിയും മലബാർ ഗ്രൂപ്പ് കോ-ചെയർമാനുമായ ഡോ.പി.എ. ഇബ്രാഹിം ഹാജിക്ക് മേഘാലയ ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ ഡി-ലിറ്ര് ബഹുമതി. സർവകലാശാല കാമ്പസിൽ നടന്ന ചടങ്ങിൽ സർവകലാശാല വിസിറ്റർ കൂടിയായ മേഘാലയ ഗവർണർ തഥാഗത് റോയിയിൽ നിന്ന് അദ്ദേഹം ഡിലിറ്ര് ബിരുദം ഏറ്റുവാങ്ങി.
അമേരിക്കൻ വിദ്യാഭ്യാസ പ്രവർത്തകൻ ഫ്രാങ്ക് എഫ്. ഇസ്ളാം, എസ്.ഡി അലുമിനിയം ലിമിറ്രഡ് ചെയർമാൻ സുദീപ് ഗുപ്‌ത, യു.പി.എസ്.സി മുൻ ചെയർമാനും രാജീവ് ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡാവിഡ് ആർ. ശിംലി എന്നിവരെയും സർവകലാശാല ഡി-ലിറ്ര്/ഡി.എസ്‌സി ബിരുദം നൽകി ആദരിച്ചു. ചടങ്ങിൽ ഡോ. മഹബുബുൽ ഹഖ് അദ്ധ്യക്ഷത വഹിച്ചു. മേഘാലയ വിദ്യാഭ്യാസ മന്ത്രി ലാക്‌മൻ റംബയി, പ്രൊ-വൈസ് ചാൻസലർമാരായ ഡോ.ആർ.കെ. അൽക്ക ശർമ്മ, സമീറുദ്ദീൻ ഷാ, വൈസ് ചാൻസലർ ഡോ.പി.കെ. ഗോസ്വാമി, രജിസ്‌ട്രാർ ഡോ. അഞ്ജു ഹസാരിക തുടങ്ങിയവർ സംബന്ധിച്ചു.