ന്യൂഡൽഹി: കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സി.ആർ.പി.എഫ് ജവാൻമാരുടെ മൃതദേഹങ്ങൾ ഡൽഹി വിമാനത്താവളത്തിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവരും ജവാൻമാർക്ക് ആദരാജ്ഞലി അർപ്പിച്ചു. ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ നാളെ സൈനികരുടെ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.