ബെംഗളൂരു: പുൽവാമയിലെ ഭീകരാക്രമണത്തിൽ 44 സെെെനികരാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തീവ്രവാദിക്കൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇതേസമയം ഒരു പെൺകുട്ടിയുടെ രാജ്യസ്നേഹം വിളിച്ചുപറയുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വെെറലാകുകയാണ്.
2016 ൽ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പട്ടാളക്കാരന്റെ മകളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുള്ളത്. നഗോത്രയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ അക്ഷയ് ഗിരീഷിന്റെ മകളുടെ വീഡിയോ ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. പിതാവ് പഠിപ്പിച്ച കാര്യങ്ങളാണ് മകൾ ക്യാമറയ്ക്ക് മുന്നിൽ പറയുന്നത്. ഈ മാസം 11നാണ് വീഡിയോ പോസ്റ്റ് ചെയ്തെതെങ്കിലും ഇപ്പോഴാണ് വീഡിയോ വെെറലായത്.
ഒാരോ പട്ടാളക്കാരനും ഊർജം നൽകുന്ന വാക്കുകളാണ് നെെന പറയുന്നത്.'ചീത്ത അങ്കിളുമാരെ തുരത്തനാണ് സൈന്യം.സ്നേഹം വളർത്താനാണ് സൈന്യം,നമുക്ക് ഭയപ്പെടാതെ സമാധാനത്തോടെ ജീവിക്കാനായി ജോലി ചെയ്യുന്നവരാണ് സൈന്യം. ജയ് ഹിന്ദ് എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ അവസരമുണ്ടാക്കുകയാണ് സൈന്യം'. നെെന പറയുന്നു.
ഇതാരാണ് പഠിപ്പിച്ചതെന്ന് ചോദിക്കുമ്പോൾ അച്ഛനാണെന്ന് മകൾ പറയുന്നു. മേജർ അക്ഷയ് ഗിരീഷിന്റെ ഭാര്യ സംഗീത പകർത്തിയ വീഡിയോ അവർ അക്ഷയ്‍യുടെ അമ്മയുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
A year after Akshay's martyrdom, Naina recollects conversations with her papa.
— Meghna Girish (@megirish2001) February 11, 2019
Here she teaches us what 'Army is...'
This random video captures innocence and faith.
Love is an emotion.
Her papa's love for the Army and Countrymen also stays within her.
Jai Hind. @adgpi pic.twitter.com/kWecbp1Tax