കൊച്ചി: വാട്‌സ്ആപ്പ് പ്രിയർ ഏറെക്കാത്തിരിക്കുന്ന അപ്‌ഡേറ്റ് ഇതാ അണിയറയിൽ സജ്ജമാകുന്നു. ഗ്രൂപ്പുകളിൽ ഒരാളെ ആഡ് ചെയ്യുമ്പോൾ മുൻകൂർ സമ്മതം തേടുന്ന സൗകര്യമാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. ഐ.ഒ.എസ് ഓപ്പറേറ്രിംഗ് സിസ്‌റ്രത്തിൽ പ്രവർത്തിക്കുന്ന വാട്‌സ്ആപ്പിന്റെ ബീറ്റ വേർഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ലഭ്യമാക്കുന്നുണ്ട്.

വാട്‌സ്ആപ്പിന്റെ മറ്ര് ഐ.ഒ.എസ്.,​ ആൻഡ്രോയിഡ് പതിപ്പുകളിൽ വൈകാതെ ഈ സൗകര്യം ലഭ്യമാക്കും. മൂന്ന് ഓപ്‌ഷനുകളാണ് വാട്‌സ് ആപ്പ് ലഭ്യമാക്കുക. എവരിവൺ എന്ന ഓപ്‌ഷൻ സെലക്‌ട് ചെയ്‌താൽ ആർക്കും സമ്മതമില്ലാതെ നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാൻ കഴിയും. മൈ കോണ്ടാക്‌ട്‌സ് എന്ന ഓപ്‌ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഫോൺബുക്കിലുള്ളവർക്ക് മാത്രമേ നിങ്ങളെ ഗ്രൂപ്പുകളിൽ ആഡ് ചെയ്യാനാകൂ. നോബഡി ഓപ്‌ഷൻ തിരഞ്ഞെടുത്താൽ ആർക്കും നിങ്ങളെ ഒരു ഗ്രൂപ്പിലും ആഡ് ചെയ്യാനാവില്ല.