ss

കിളിമാനൂർ: റോഡിലൂടെ നടന്നു പോകവേ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പോങ്ങനാട് അനിതാ ഭവനിൽ സദാശിവൻ (73) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം.പോങ്ങനാട് ജംഗ്ഷന് സമീപം മടവൂർ റോഡിലെ റേഷൻ കടയ്ക്ക് മുന്നിലൂടെ നടന്നുപോകവേയാണ് ബൈക്കിടിച്ചത്. ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപതിയിൽ ചികിത്സയിലായിരിക്കെ വൈകിട്ട് 7 മണിയോടെ മരിച്ചു.
ഭാര്യ: രാധ
മക്കൾ: അനിത, അനീഷ്
മരുമക്കൾ: സുരേഷ്, സുമു .