trump-

ന്യൂയോർക്ക്: അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സ്വപ്നപദ്ധതിയായ അമേരിക്കൻ മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണത്തിന് പണ്ട് ഉറപ്പിക്കുന്നതിനായാണ് ഈ നീക്കം. വൈറ്റ് ഹൈസിലെ റോസ് ഗാർഡനിൽ വച്ചായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം.

അതേസമയം മെക്സിക്കൻ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷ അംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്. അടിയന്തരാവസ്ഥയ്ക്കെതിരെയും കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

മെക്സിക്കൻ മതിലിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കൊപ്പം റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള പണം അനുവദിക്കാനുള്ള ബില്ലിൽ ഒപ്പിടുന്നതിനൊപ്പം ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചേക്കുമെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.