പൂനെ: കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സെെനികർക്ക് വേണ്ടി രാജ്യം മുഴുവൻ വിതുമ്പുമ്പോൾ പാക്കിസ്ഥാന് ജയ് വിളിയുമായി യുവാവ്. പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച റെയിൽവേ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പുനെയിലെ ലോണാവാലയിലെ ശിവാജി ചൗക്കിലാണ് ഉപേന്ദ്രകുമാർ ശ്രീവീർ ബഹദൂർ സിംഗ് (39) എന്നയാളാണ് പാക്കിസ്ഥാന് അനുകൂലമായ മുദ്രാവാക്യം വിളിച്ചത്.
പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ലോണോവാലയിലെ പ്രദേശവാസികൾ ഒത്തുചേർന്നിരുന്നു. ഈ ചടങ്ങ് നടക്കുന്നതിനിടയിലാണ് ഉപേന്ദ്ര കുമാർ പാക്കിസ്ഥാന് അനുകൂലമായ മുദ്രാവാക്യം വിളിച്ചത്. ഇന്ത്യൻ റെയിവേയിൽ ജൂനിയർ ടിക്കറ്റ് കലക്ടർ ആയി ജോലി ചെയ്യുകയാണ്. മുദ്രാവാക്യം വിളിച്ചത് കേട്ട ജനങ്ങൾ ഉപേന്ദ്ര കുമാറിനെതിരെ തിരിഞ്ഞു. അപ്പോയേക്കും പൊലീസ് ഇടപെട്ട് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉപേന്ദ്ര കുമാറിനെതിരെ എെ.പി.സി സെക്ഷൻ 153 ബി പ്രകാരം കേസ് ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജറാക്കിയ ഇയാളെ 18 വരെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചതായി അറിയിച്ചു.