actress-priya-

ഒരു അഡാർ ലൗവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധേയമായ താരമാണ് പ്രിയ വാര്യർ. തിയേറ്ററുകളിൽ ഒാടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് നല്ല റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിലപാട് തുറന്നു പറഞ്ഞത്.

ശബരിമലയിലെ യുവതീ പ്രവേശം അർത്ഥശൂന്യമായ കാര്യമാണെന്നും ‌ഞാനതിനെക്കുറിച്ച് കൂടുതൽ ആലോചിച്ചിട്ടില്ലെന്നും പ്രിയ വാര്യർ പറഞ്ഞു. നമ്മൾ തുല്യതയ്ക്ക് വേണ്ടിയാണ് പോരാടുന്നതെങ്കിൽ അതിന് മുന്നെ അഭിസംബോധന ചെയ്യേണ്ട കാര്യങ്ങളുണ്ട്. ശബരിമല ആചാരങ്ങൾ വർഷങ്ങളായിയുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. എന്നാൽ 41 ആ ദിവസം മുഴുവൻ ശുദ്ധിയോടെ ഇരിക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്നും പ്രിയ വാര്യർ കൂട്ടിച്ചേർത്തു.

മുമ്പ് പൃഥ്വിരാജും ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. 'അയ്യപ്പനിൽ വിശ്വസിക്കുന്ന ആളാണോ എന്നറിഞ്ഞാൽ അതിൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടിൽ ഒരു അയ്യപ്പനുണ്ട്,​ കാണാൻ പോയേക്കാം എന്നാണ് നിലപാടെങ്കിൽ ഒന്നേ പറയാനുള്ളു. നിങ്ങൾക്ക് പോകാൻ വേറെ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടൂടെ. ഇതിന്റെ പേരിൽ ഇത്രയും പേർക്ക് എന്തിനാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും പൃഥ്വിരാജ് ചോദിച്ചു.