ഒരു അഡാറ് ലവിനുശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പാത്തു വെഡ്സ് ഫ്രീക്കനിൽ പുതുമുഖം അഫ്നാദ് നായകൻ. നൂറിൻ ഷെരീഫാണ് നായിക. ഒരു അഡാറ് ലവിലൂടെ ഒമർ പരിചയപ്പെടുത്തിയ നൂറിന്റെ രണ്ടാമത്തെ സിനിമയാണ് പാത്തു വെഡ് സ് ഫ്രീക്കൻ.
ഒരു പ്രണയ കഥയാണ് സിനിമ പറയുന്നത്. കോഴിക്കോട്ടെ പാത്തുവിനെ കണ്ണൂരിലെ ഫ്രീക്കൻ പ്രണയിക്കുന്നതാണ് പ്രമേയം.സിനിമയിലെ മറ്റ് അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. ഇവരെ തിരഞ്ഞെടുക്കുന്നതിനായുള്ള വർക്ക്ഷോപ്പ് തൃശൂരിൽ നടന്നു വരികയാണ്.ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് , ഒരു അഡാറ് ലവ് എന്നിവയാണ് ഒമർ ലുലുവിന്റെ സിനിമകൾ.
പതിവുപോലെ കളർഫുൾ എന്റർടെയ് നറായിരിക്കും പാത്തു വെഡ്സ് ഫ്രീക്കൻ.ഒാഡിഷനിലൂടെയാണ് നായകനെ കണ്ടെത്തിയത്. അറുപതിനായിരത്തോളം പേരാണ് അപേക്ഷിച്ചത്. ഇവരിൽനിന്നാണ് അഫ്നാദിനെ തിരഞ്ഞെടുത്തത്. കണ്ണൂർ സ്വദേശിയാണ് അഫ്നാദ്. അഡാറ് ലവിൽ നൂറിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.അഫ്നാദും നൂറിനും വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നുണ്ട്.ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം.ഒമറിന്റെ ഒരു അഡാറ് ലവ് വ്യാഴാഴ്ച ലോകമെമ്പാടും രണ്ടായിരം തിയേറ്ററിലാണ് എത്തിയത്.പാത്തു വെഡ്സ് ഫ്രീക്കനുശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവർ ബാൻഡ്. ഈ സിനിമയിൽ ബാബു ആന്റണിയാണ് നായകൻ.