ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ എറണാകുളത്തെ വീട്ടിൽ വിശ്രമത്തിൽ. താരത്തിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
മൂന്നാറിൽ താൻ പെറ്റ മകൻ എന്ന ചിത്രത്തിലഭിനയിക്കുമ്പോഴാണ് ശ്രീനിവാസന് ശ്വാസകോശ അണുബാധ പിടിപെട്ടത്. തുടർന്ന് വി.എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയുടെ ഡബ്ബിംഗിൽ ശ്രീനിവാസൻ പങ്കെടുത്തെങ്കിലും പൂർത്തിയാക്കാനായില്ല. കുട്ടിമാമയുടെ അവശേഷിക്കുന്ന ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം ശ്രീനിവാസൻ നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയുടെ ഡബ്ബിംഗും പൂർത്തിയാക്കും.
മകൻ ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുന്ന ലവ് ആക്ഷൻ ഡ്രാമയാണ് ശ്രീനിവാസൻ അഭിനയിക്കുന്ന അടുത്ത ചിത്രം.
നയൻതാരയും നിവിൻപോളിയും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ ശ്രീനിവാസൻ ജോയിൻ ചെയ്യും.