നീരജ് മാധവും അനുജൻ നവനീത് മാധവും സംവിധാന രംഗത്തേക്ക് . കോഴിക്കോട് പശ്ചാത്തലമാക്കിയുള്ള ഒരു പ്രണയ ചിത്രമായിരിക്കുമിതെന്ന് നീരജ് മാധവ് സിറ്റി കൗമുദിയോട് പറഞ്ഞു. ചിത്രീകരണം മേയിൽ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് നീരജ് മാധവ് തന്നെയാണ്.
ലവ കുശയുടെ തിരക്കഥ നീരജിന്റേതായിരുന്നു. സംഗീതത്തിനും ആക് ഷനും പ്രാധാന്യമുള്ള ചിത്രത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.സംവിധായകനാകാൻ വേണ്ടിയാണ് താൻ സിനിമയിൽ വന്നതെന്ന് നീരജ് പറഞ്ഞു.
നീരജ് മാധവ് നായകനാകുന്ന ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 20 നു തിരുവനന്തപുരത്തു തുടങ്ങും. തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ രജീഷ് ലാൽ വംശ യാണ്. നഗരത്തിലെ കരിമഠം കോളനിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് 'ക".നീരജിന്റെ ഒടുവിൽ റിലീസായ ചിത്രം അള്ള് രാമേന്ദ്രനാണ്.അതിൽ ഒരു ഗാനരംഗത്തിൽ മാത്രമാണ് നീരജ് പ്രത്യക്ഷപ്പെടുന്നത്.