കോട്ടയം കുഞ്ഞച്ചന്റെ ശിഷ്യനാണ് പാല പാപ്പച്ചൻ. പാലയെ അടക്കി വാഴുന്ന പാപ്പച്ചന് എല്ലാം കുഞ്ഞച്ചൻച്ചേട്ടനാണ്. ഒരു ഇടവേളക്കുശേഷം ടി.എസ്. സജി സംവിധാനം ചെയ്യുന്ന പാല പാപ്പച്ചനിൽ ലാലാണ് നായകൻ. പൂർണമായും ആക് ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാല പാപ്പച്ചനിൽ ലാലിന് ആടാനും പാടാനും ആവോളമുണ്ട്.തൊടുപുഴയായിരിക്കും ലൊക്കേഷൻ. ജയൻ പൂജപ്പുരയാണ് തിരക്കഥാകൃത്ത്. കോട്ടയം കുഞ്ഞച്ചനിൽ സംവിധായകൻ ടി.എസ്. സുരേഷ് ബാബുവിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു അനുജനായ ടി.എസ്. സജി.
തില്ലാന തില്ലാന, ഇന്ത്യാ ഗേറ്റ്, ആഘോഷം, ചിരിക്കുടുക്ക, എന്നീ ചിത്രങ്ങളാണ് ടി.എസ്. സജി ഒടുവിൽ സംവിധാനം ചെയ്തത്. അടുത്തകാലത്തായി മിനി സ്ക്രീനിലാണ് സജി ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.