ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പാകിസ്ഥാൻ സന്ദർശനം നീട്ടിവച്ചു. സെെനികർ കൊല്ലപ്പെട്ടതിൽ സൗദി അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദ് ബിന്നിന്റെ നടപടിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീരുത്വപരമായ ഇത്തരം ഭീകരപ്രവർത്തനങ്ങളെ സൗദി അറേബ്യ നിരാകരിക്കുന്നു.
ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ സൗദി അറേബ്യ സൗഹൃദ രാജ്യമായ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കും. ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും ഇന്ത്യൻ ഗവൺമെന്റിനെയും ഇന്ത്യൻ ജനതയെയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്ക് എത്രയും വേഗം പരിക്കുകൾ ഭേദമാകട്ടെയെന്നും വിദേശ മന്ത്രാലയ വൃത്തങ്ങളെ അറിയിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്ന് ഇസ്‌ലാമാബാദിൽ എത്തുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാൽ, ഞായറാഴ്ചയാണ് മുഹമ്മദ് ബിൻ എത്തുക എന്നും നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകൾക്കും പരിപാടികൾക്കും മാറ്റമുണ്ടാകില്ലെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അവകാശവാദം ഉന്നയിച്ചു. അതേസമയം സന്ദർശനം വെെകിപ്പിച്ചതിന്റെ കാരണം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
പുൽവാമ ഭീകരാക്രമണം: സെെനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിച്ചത് ആധാർ കാർഡും ലീവ് രേഖകളും