കണ്ണൂർ: കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. ഫാദർ റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചു. തെളിവുകളുടെ അഭാവത്തിൽ പ്രതികളായിരുന്ന ആറുപേരെ കോടതി വെറുതെ വിട്ടു. തലശ്ശേരി പോക്സോ കോടതിയാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. ഫാദർ റോബിന്റെ ശിക്ഷ ഉടൻ വിധിക്കും. അതേസമയം, പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ കോടതിയെ സമീപിച്ചേക്കും. പ്രതി റോബിൻ വടക്കും ചേരിക്കെതിരെയുള്ള ശിക്ഷ അല്പസമയത്തിനുള്ളിൽ കോടതി വിധിക്കും.
പളളിമുറിയിൽ കമ്പ്യൂട്ടർ പഠിക്കാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ആകെ പത്ത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുളള ഏഴ് പേരാണ് കേസിൽ വിചാരണ നേരിട്ടത്.