kaumudy-news-headlines

1. കൊട്ടിയൂര്‍ പീഡന കേസില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍ എന്ന് തലശേരി പോക്‌സോ കോടതി. ആറുപേരെ വെറുതേവിട്ടു. കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ കുറ്റം തെളിയിക്കാന്‍ ആയില്ലെന്ന് കോടതി. അതേസമയം, പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയെന്ന കേസില്‍ ആണ് കോടതി ഇന്ന് വിധി പറഞ്ഞത്

2. കേസില്‍ ആകെ ഉണ്ടായിരുന്നത്, പത്ത് പ്രതികള്‍. ഇതില്‍ മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കി ഇരുന്നു. ബാക്കിയുളള ഏഴ് പേരാണ് വിചാരണ നേരിട്ടത്. റോബിന്‍ വടക്കുംചേരിയെ കൂടാതെ പളളിയിലെ സഹായി ആയിരുന്ന തങ്കമ്മ നെല്ലിയാനി, കൊട്ടിയൂര്‍ മഠത്തിലെ കന്യാസ്ത്രീകളായ ലിസ് മരിയ, അനീറ്റ, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകം, മുന്‍ സമിതി അംഗം സി.ബെറ്റി ജോസ്, വൈത്തിരി മഠം സൂപ്രണ്ടായിരുന്ന സി.ഒഫീലിയ എന്നിവര്‍ ആയിരുന്നു കേസിലെ പ്രതികള്‍.

3. കഴിഞ്ഞ ആഗസറ്റ് ഒന്നിനാണ് കേസിന്റെ വിചാരണ തലശ്ശേരി പോക്‌സോ കോടതിയില്‍ ആരംഭിച്ചത്. 54 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണക്കിടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയയെന്നും ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. ഫെബ്രുവരി 27ന് അറസ്റ്റിലായ വൈദികന്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

4. പുല്‍വാമയിലെ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഡല്‍ഹിയില്‍. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റിന്റെ ലൈബ്രറി ഹാളിലാണ് യോഗം ചേരുന്നത്. രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികളും തുടര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്യുന്നു. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷ കാര്യ സമിതിയാണ് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്

5. കോണ്‍ഗ്രസ് ഉള്‍പ്പെടെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ഡല്‍ഹിയില്‍ എത്തി. അജയ് ബിസാരിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ കര്‍ശന നിയന്ത്രണത്തിന് ഒരുങ്ങി സൈന്യം. ഇനി സി.ആര്‍.പി.എഫിന്റേത് ഉള്‍പ്പടെ വലിയ സൈനിക വാഹന വ്യൂഹങ്ങള്‍ കടന്ന് പോകുമ്പോള്‍ സിവിലിയന്‍ വാഹനങ്ങള്‍ നിയന്ത്രിക്കും

6. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആവും ഇനി ജമ്മു കശ്മീര്‍. സുരക്ഷ കര്‍ശനമാക്കും. അതിര്‍ത്തിയില്‍ എന്ത് തരത്തിലുള്ള തിരിച്ചടി നല്‍കണം എന്നതില്‍ ഡല്‍ഹിയില്‍ നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകള്‍. അന്താരാഷ്ട്രതലത്തിലും നയതന്ത്ര തലത്തിലും പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഐക്യ രാഷ്ട്രസഭയിലെ പ്രധാന ശക്തികളെയെല്ലാം നേരിട്ട് ബന്ധപ്പെട്ട് അതിനുള്ള ശ്രമം സജീവമാക്കുക ആണ് വിദേശകാര്യ മന്ത്രാലയം. തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ ജി 20 രാജ്യങ്ങളെയും ഒപ്പം നിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്

7. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമര ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് എതിരെ വീണ്ടും സന്യാസിനി സമൂഹം. സിസ്റ്റര്‍ ലൂസിയ്ക്ക് വീണ്ടും കാരണം കാണിക്കന്‍ നോട്ടീസ് നല്‍കി. നടപടി, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിന്. അച്ചടക്കം ലംഘിച്ചാല്‍ സഭയില്‍ നിന്ന് പുറത്താക്കും. നേരത്തെ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മദര്‍ സുപ്പീരയര്‍

8. മാര്‍ച്ച് 20നകം വിശദീകരണം നല്‍കണം ഇല്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്താക്കും എന്ന് നോട്ടീസില്‍ മുന്നറിയിപ്പ്. തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുന്ന സിസ്റ്റര്‍ തെറ്റുകള്‍ തിരുത്തണം. ലൂസിക്കെതിരായ ആരോപണങ്ങള്‍ എല്ലാം തെളിയക്കപ്പെട്ടിട്ടുണ്ട് എന്നും നോട്ടീസില്‍ പരാമര്‍ശം. സിസറ്റര്‍ ലൂസിയ്ക്ക് നോട്ടീസ് ലഭിക്കുന്നത് ഇത് മൂന്നാം തവണ. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും സിസ്റ്റര്‍ ലൂസി കളപ്പുര രണ്ടാമത്തെ കത്തിന് മറുപടിയായി പറഞ്ഞിരുന്നു.

9. പുല്‍വാമ സ്‌ഫോടനത്തില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. തീവ്രവാദികള്‍ക്ക് താവളം ഒരുക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ എന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. സ്വയം പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായും അമേരിക്ക

10. ഭീകരവാദം അവസാനിപ്പിക്കണം എന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് ഉള്ളത് ശക്തമായ നിലപാടുകള്‍ എന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ഇക്കാര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കു ആണെന്നും പ്രതികരണം. അത്യന്തം നീചമായ ഭീകരാക്രമണത്തില്‍ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് പ്രതികരിച്ചത് അതിശക്തമായ ഭാഷയില്‍. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഈ ഭീകരസംഘടനകളുടെ ഏക ലക്ഷ്യം മേഖലയില്‍ എമ്പാടും അക്രമവും അശാന്തിയും ഭയവും വിതയ്ക്കുക എന്നും സാറ. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയ്ക്കു പിന്തുണ അറിയിച്ചു