simbu

നടൻ സിമ്പുവിന്റെ സഹോദരനും സംവിധായകനും നടനുമായ ടി രാജേന്ദറിന്റെ മകനുമായ കുരലരസൻ ഇസ്ലാംമതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ. കുരലരസൻ ഇപ്പോൾ സംഗീത സംവിധാന രംഗത്താണ് പ്രവർത്തിക്കുന്നത്.

സംഗീത സംവിധായകൻമാരായ എ.ആർ റഹ്മാൻ, യുവൻ ശങ്കർരാജ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുരലരസൻ മതം മാറിയതെന്ന് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ഇത് നമ്മ ആള് എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയതും കുരലരസനായിരുന്നു. പിതാവ് ടി.രാജേന്ദറിന്റ സാന്നിദ്ധ്യത്തിലായിരുന്നു കുരലരസൻ മതം മാറിയത്. അലൈ, സൊന്നാൽ താൻ കാതലാ എന്നീ ചിത്രങ്ങളിൽ കുരലരസൻ അഭിനയിച്ചിട്ടുണ്ട്.

വീഡിയോ കാണാം....