vava-suresh

തിരുവനന്തപുരം കരിപ്പറത്തല എന്ന സ്ഥലത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. വീടിന് മുന്നിൽ, മതിലിനോട് ചേർന്ന് പഴയ ഓടുകൾ അടുക്കി വച്ചിരിക്കുന്ന സ്ഥലത്ത് ഒരു വാല് കണ്ടു. പാമ്പ് ആണോ എന്ന് അറിയില്ല. കുട്ടികൾ കളിക്കുന്ന സ്ഥലമാണ്, അതിനാൽ വാവ ഒന്നു വരണം. കുറച്ച് സമയത്തിനകം തന്നെ വാവ സ്ഥലത്തെത്തി. നിറയെ ഓടുകൾ അടക്കി വച്ചിരിക്കുന്നു. എല്ലാം മാറ്റുക എന്നത് ഒരു പണിതന്നെ. പക്ഷേ കുട്ടികൾ കളിക്കുന്ന സ്ഥലമായതിനാൽ, തിരച്ചിൽ തുടങ്ങാൻ വാവ തിരുമാനിച്ചു.

ഓടുകൾ ഓരോന്നായി മാറ്റി. കുറേ ഓടുകൾ മാറ്റിയിട്ടും കാണുന്നില്ല. നിറയെ ചോനൻ ഉറുമ്പുകൾ, ഓടുകൾ മാറ്റുന്നത് നന്നേ പ്രയാസപ്പെട്ടാണ്. പെട്ടന്ന് വാവയുടെ മുഖത്ത് സന്തോഷം. ഓടുകൾക്ക് ഇടയിലായി ഉറുമ്പുകൾ പൊതിഞ്ഞ് ഒരു അണലിയുടെ പകുതി ഭാഗം കാണാം. കുറച്ച് ഓടുകൾ കൂടി മാറ്റിയാലെ പാമ്പിനെ എടുക്കാൻ കഴിയുകയുള്ളൂ. കുറച്ച് ഓടുകൾ കൂടി മാറ്റിയപ്പോഴാണ് ആ കാഴ്ച. രണ്ട് അണലികൾ. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ അടുത്ത സ്ഥലത്തേക്ക്. അവിടെ മണ്ണിനടിയിൽ ഒരു മൂർഖൻ പാമ്പ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.