kevin-murder

കോട്ടയം: കെവിൻ കൊലക്കേസിലെ പ്രതിയിൽ നിന്ന് കോഴവാങ്ങിയതിനും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനും എ.എസ്.ഐ ടി.എം ബിജുവിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടു. കൊലക്കേസ് അന്വേഷണത്തിൽ തിരിമറി നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ പിരിച്ചുവിടാൻ തീരുമാനിച്ചു. ഐ.ജി മനോജ് സാഖറെയാണ് നടപടി തുടങ്ങിയത്. ഇത് സംബന്ധിച്ച് മറുപടി നൽകാനായി എസ്.ഐ ബിജുവിന് പതിനഞ്ച് ദിവസത്തെ സമയമാണ് ഐ.ജി അനുവദിച്ചിരിക്കുന്നത്.കൂടാതെ സി.പി.ഒ അജയ കുമാറിന്റെ ഇൻക്രിമെന്റ് മൂന്ന് വർഷം പിടിച്ചുവെക്കാൻ തീരുമാനിക്കുകയും ചെയ്തു.

മാന്നാനത്ത് നിന്ന് തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എ.എസ്.ഐ. ബിജുവിനെയും പട്രോളിങ്ങിന് എ.എസ്.ഐക്കൊപ്പം ഉണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഒരു കൊലപാതകം തടയുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിലാണ് ഐ.ജി വിജയ് സാഖറെ നടപടി സ്വീകരിച്ചത്. ഇതിനെ തുടർന്നാണ് ഇപ്പോൾ എസ്.ഐ ബിജുവിനെ പിരിച്ചുവിടാൻ തീരുമാനിച്ചത്.