നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " മുന്തിരി മൊഞ്ചൻ '' - ഒരു തവള പറഞ്ഞ കഥ. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പി.കെ അശോകൻ നിർമ്മിക്കുന്ന ഈ ചിത്രം ഏറോസ് ഇന്റർനാഷണലാണ് അവതരിപ്പിക്കുന്നത്.
മനേഷ് കൃഷ്ണൻ , ഗോപിക അനിൽ ,ബോളിവുഡ് താരം കൈരാവി തക്കർ, സലിം കുമാർ, ഇന്നസെന്റ്, ഇർഷാദ്, നിയാസ് ബക്കർ , ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം മനുഗോപാലും, മൊഹ്റലി പൊയ്ലുങ്ങലും, സംഗീതം സംവിധായകൻ വിജിത്ത് നമ്പ്യാരും ,ഛായാഗ്രഹണം ഷാൻ ഹാഫ് സാലിയും, പശ്ചത്താല സംഗീതം റിജോഷും ,എഡിറ്റിംഗ് അനസും, ഗാനരചന റഫീഖ് അഹമ്മദും ,മനു ഗോപാലും, മുരളീധരനും നിർവ്വഹിക്കുന്നു. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ഹരിശങ്കർ, വിജേഷ് ഗോപാൽ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ.