news

1. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ച് സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് യോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളോട് വിവരിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തിന് എതിരെ സര്‍ക്കാരിന് ഒപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് യോഗത്തില്‍ പ്രമേയം പാസാക്കി.

2. യോഗത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, എന്‍.സി.പി നേതവാ് ശരദ് പവാര്‍ ഉള്‍പ്പെടെ ഉള്ളവര്‍. ആക്രമണത്തില്‍ രാഷ്ട്രീയം പറയില്ലെന്നും എന്ത് നടപടി എടുത്താലും സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് യോഗ ശേഷം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പുല്‍വാമ ഭീകാരക്രമണത്തില്‍ നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ആക്രമണം നടത്തിയ ഭീകരരെ വെറുതെ വിടില്ല.

3. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി കഴിഞ്ഞു. ജവാന്മാരുടെ വീരമൃത്യ വെറുതെ ആകില്ല. ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ആണ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്തെ ജനങ്ങളുടെ വികാരം മനസിലാക്കുന്നു എന്നും മോദി. അതിനിടെ, ഇന്ത്യയെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ റാഷിദ് ഖാസി എന്ന് റിപ്പോര്‍ട്ട്. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡറാണ് ഖാസി.

4. ഗാസിയ്ക്ക് ജയ്‌ഷെ മുഹമ്മദ് തലവനാായ മസൂദ് അസ്ഹര്‍ നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു എന്നും അന്വേഷണം സംഘം. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ എന്നതിത് തെളിവുണ്ടെങ്കില്‍ കൈമാറാന്‍ വെല്ലുവിളിച്ച് വിദേശകാര്യ മന്ത്രി. പ്രതികരണം, അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ

5 പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂര്‍ എത്തിച്ചു. എയര്‍ ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മന്ത്രിമാരും മലപ്പുറം ജില്ല കളക്ടറും ഉള്‍പ്പെടെ ഉള്ളവര്‍ ഏറ്റുവാങ്ങി. മന്ത്രിമാരായ കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അബ്ദുള്‍ ഹമീദ്, സി.കെ ശശീന്ദ്രന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി

6 വിമാനത്താവളത്തില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം സി.ആര്‍.പി.എഫിന്റെ പ്രത്യേക വാഹനത്തില്‍ വയനാട്ടിലേക്ക് കൊണ്ടു പോയി. വസന്തകുമാര്‍ പ്രാഥമിക വിദ്യഭ്യാസം നടത്തിയ ലക്കിടി എല്‍.പി സ്‌കൂളില്‍ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വയ്ക്കും. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തീയതി നാട്ടില്‍ എത്തിയിരുന്നു. തിരിച്ച് ജമ്മു കാശ്മീരിലേക്ക് പോയ വസന്തകുര്‍ 18 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്

7 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്‍കാന്‍ ഏകദേശ ധാരണ. ഇടുക്കി, വയനാട്, ആലത്തൂര്‍ സീറ്റുകളില്‍ ബി.ഡി.ജെ.എസ് മത്സരിക്കും. മറ്റ് രണ്ട് സീറ്റ് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ബി.ജെ.പി മത്സരിക്കാന്‍ തീരുമാനിച്ച തൃശൂര്‍, പത്തനംതിട്ട, പാലക്കാട്,എറണാകുളം എന്നിവയില്‍ ഏതെങ്കിലും രണ്ട് സീറ്റാണ് ബി.ഡി.ജെ.എസ് ചോദിക്കുന്നത്. എന്നാല്‍ ഈ നാലു സീറ്റും വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ ബി.ജെ.പി

8 തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിന് ഇറങ്ങിയാല്‍ മാത്രം തൃശൂര്‍ വിട്ടു നല്‍കിയാല്‍ മതി എന്നാണ് ബി.ജെ.പി തീരുമാനം. ആലപ്പുഴയ്ക്ക് ഒപ്പം മറ്റൊരു സീറ്റ് എന്നാണ് ബി.ജെ.പി ബി.ഡി.ജെ.എസിനു മുന്നില്‍ വച്ചിരിക്കുന്ന നിദ്ദേശം. ബി.ഡി.ജെ.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാലു സീറ്റെന്ന കാര്യത്തില്‍ ബി.ജെ.പി വിട്ടു വീഴ്ചയ്ക്ക് തയ്യാറാവുക ആയായിരുന്നു.

9 പൊലീസിന്റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ വിളിക്കുന്ന 100 എന്ന നമ്പര്‍ മാറുന്നു. ഇനി അടിയന്തര സേവനങ്ങള്‍ക്ക് പൊലീസിനെ ലഭിക്കണം എങ്കില്‍ 112 ഡയല്‍ ചെയ്യണം. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പൊലീസ്, ഫയര്‍ ഫോഴ്സ്, ആംബുലന്‍സ് തുടങ്ങി എല്ലാ സേവനങ്ങള്‍ക്കും ഇനി 112ലേക്ക് വിളിച്ചാല്‍ മതിയാവും

10 കൊട്ടിയൂരില്‍ പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണി ആക്കി എന്ന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി പോക്‌സോ കോടതി. മൂന്നു വകുപ്പുകളില്‍ ആയി അറുപത് വര്‍ഷം കഠിന തടവാണ് വിധിച്ചത്. എന്നാല്‍ ശിക്ഷ ഒന്നിച്ച് 20 വര്‍ഷമായി അനുഭവിച്ച് തീര്‍ത്താല്‍ മതി എന്നും കോടതി. തലശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍ വിനോദ് ആണ് കേസില്‍ വിധി പറഞ്ഞത്

11കള്ളസാക്ഷി പറഞ്ഞതിന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ നടപടി എടുക്കാനും കോടതി നിര്‍ദ്ദേശം. തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ ആയിരുന്ന കന്യാസ്ത്രീകള്‍ അടക്കം 6 പേരെ കോടതി വെറുതേ വിട്ടിരുന്നു. ഇതിന് എതിരെ സര്‍ക്കാര്‍ മേല്‍ കോടതിയെ സമീപിക്കും. കുട്ടിയുടെ സംരക്ഷണം ലീഗല്‍ സര്‍വീസ് അതോരിറ്റിയെ ഏല്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം