mamata-banerjee

കൊൽക്കത്ത: നാല്‌പ്പത് സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം രഹസ്യാന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നറിയണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണെന്നും മമത ചോദിച്ചു. സൈനികരോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. ദുഃഖാചരണം പ്രഖ്യാപിക്കാത്തതിൽ കേന്ദ്രസർക്കാരിനെ മമത വിമർശിച്ചു.

''ഇത്രയധികം ജവാൻമാർ കൊല്ലപ്പെട്ടു. ഭീകരർ വരുന്നത് സംബന്ധിച്ച് ഒരു വിവരവും എങ്ങനെ ലഭിക്കാതെ പോയി. തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ഇത് ജനങ്ങളുടെ ചോദ്യമാണെന്നും അവർ പറഞ്ഞു.