news

1. കെവിന്‍ വധക്കേസില്‍ കൃത്യവിലോപം നടത്തിയ എസ്.ഐയ്ക്ക് പിരിച്ച് വിടല്‍ നോട്ടീസ്. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ നോട്ടീസ് നല്‍കിയത് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്.ഐ എം. എസ് ഷിബുവിന്. 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് നിര്‍ദേശം. കെവിനെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ ജോസഫും ഭാര്യ നീനുവും നല്‍കിയ പരാതിയില്‍ ആദ്യ ദിവസം എസ്.ഐ അന്വേഷണം നടത്തിയില്ല. പരാതി നല്‍കാനെത്തിയ നീനുവിനോട് വി.ഐ.പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ്.ഐ കയര്‍ത്തതായും പരാതി ഉയര്‍ന്നിരുന്നു


2. എസ്.ഐ യെ പിരിച്ചു വിടാനുളള തീരുമാനം, കൊച്ചി ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പ്തല അന്വേഷണത്തില്‍ വീഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ. കെവിനെ തട്ടിക്കൊണ്ട് പോയെന്ന വിവരം അറിഞ്ഞിട്ടും, പ്രതികളെ കുറിച്ച് വിവരം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഗുരുതര അനാസ്ഥയെന്ന് കണ്ടെത്തല്‍. ഉച്ചയ്ക്ക് നാല് മണിയോടെ എസ്.പി നേരിട്ട് നിര്‍ദേശിച്ചിട്ടും തെന്മലയിലേക്ക് സംഘത്തെ വിട്ടില്ലെന്നും കണ്ടെത്തല്‍

3. കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ.എസ്.ഐ ബിജുവിനെ നേരത്തെ പിരിച്ചു വിടുകയും പൊലീസ് ഡ്രൈവര്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റ് റദ്ദാക്കി സസ്‌പെന്റും ചെയ്തിരുന്നു. കേസില്‍ എസ്.ഐ ഷിബുവിന് വിശദീകരണം നല്‍കാന്‍ അനുവദിച്ചിരിക്കുന്ന 15 ദിവസം കഴിഞ്ഞാല്‍ പിരിച്ചു വിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കും

4. പുല്‍വാമാ ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും സ്‌ഫോടനം. നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ വീദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നിര്‍ദ്ദേശം. സ്ഥിതി വിലയിരുത്തി ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ സൈനിക മേധാവികളുടെ ഉന്നതതലയോഗം

5. അതിനിടെ, പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ എന്നതിത് തെളിവുണ്ടെങ്കില്‍ കൈമാറാന്‍ വെല്ലുവിളിച്ച് വിദേശകാര്യ മന്ത്രി. പ്രതികരണം, അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ

6. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി വസന്തകുമാറിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. എയര്‍ ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മന്ത്രിമാരും മലപ്പുറം ജില്ല കളക്ടറും ഉള്‍പ്പെടെ ഉള്ളവര്‍ ഏറ്റുവാങ്ങി. മന്ത്രിമാരായ കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അബ്ദുള്‍ ഹമീദ്, സി.കെ ശശീന്ദ്രന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി

7. വിമാനത്താവളത്തില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം സി.ആര്‍.പി.എഫിന്റെ പ്രത്യേക വാഹനത്തില്‍ വയനാട്ടിലേക്ക് കൊണ്ടു പോയി. വസന്തകുമാര്‍ പ്രാഥമിക വിദ്യഭ്യാസം നടത്തിയ ലക്കിടി എല്‍.പി സ്‌കൂളില്‍ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വച്ചിരുന്നു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തീയതി നാട്ടില്‍ എത്തിയിരുന്നു. തിരിച്ച് ജമ്മു കാശ്മീരിലേക്ക് പോയ വസന്തകുര്‍ 18 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്

8. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ച് സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് യോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളോട് വിവരിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തിന് എതിരെ സര്‍ക്കാരിന് ഒപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് യോഗത്തില്‍ പ്രമേയം പാസാക്കി.

9. യോഗത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, എന്‍.സി.പി നേതവാ് ശരദ് പവാര്‍ ഉള്‍പ്പെടെ ഉള്ളവര്‍. ആക്രമണത്തില്‍ രാഷ്ട്രീയം പറയില്ലെന്നും എന്ത് നടപടി എടുത്താലും സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് യോഗ ശേഷം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പുല്‍വാമ ഭീകാരക്രമണത്തില്‍ നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ആക്രമണം നടത്തിയ ഭീകരരെ വെറുതെ വിടില്ല.

10. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി കഴിഞ്ഞു. ജവാന്മാരുടെ വീരമൃത്യ വെറുതെ ആകില്ല. ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ആണ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്തെ ജനങ്ങളുടെ വികാരം മനസിലാക്കുന്നു എന്നും മോദി. അതിനിടെ, ഇന്ത്യയെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ റാഷിദ് ഖാസി എന്ന് റിപ്പോര്‍ട്ട്. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡറാണ് ഖാസി

11. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണി ആക്കി എന്ന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി പോക്‌സോ കോടതി. മൂന്നു വകുപ്പുകളില്‍ ആയി അറുപത് വര്‍ഷം കഠിന തടവാണ് വിധിച്ചത്. എന്നാല്‍ ശിക്ഷ ഒന്നിച്ച് 20 വര്‍ഷമായി അനുഭവിച്ച് തീര്‍ത്താല്‍ മതി എന്നും കോടതി. തലശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍ വിനോദ് ആണ് കേസില്‍ വിധി പറഞ്ഞത്