actor-fahad

ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രമാണ് അതിരൻ. ദുൽഖർ സൽമാൻ നായകനായ കലിയായിരുന്നു സായ് പല്ലവി അവസാനം ചെയ്തിരുന്നചിത്രം.

നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. അതിരന്റെ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രത്തിൽ സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. ചിത്രം ഏപ്രിൽ മാസം തീയറ്ററുകളിൽ എത്തും.

athiran