navjot-singh-sidhu

മുംബയ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ദു പാകിസ്ഥാനെ അനുകൂലിച്ചുകൊണ്ട് പരാമർശം നടത്തിയതിനെ തുടർന്ന് ജനകീയ ടെലിവിഷൻ പരിപാടിയായ 'കപിൽ ഷോ"യിൽ നിന്ന് സിദ്ദുവിനെ പുറത്താക്കി. പരിപാടിയുടെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന സിദ്ദുവിന് പകരം അർച്ചന പുരൺ സിംഗിനെ ഉൾപ്പെടുത്താനാണ് സോണി എന്റർടെയിൻമെന്റ് ടെലിവിഷന്റെ തീരുമാനം.

ഭീകരരുടെ ഭീരുത്വം നിറഞ്ഞ പ്രവൃത്തികൾക്ക് രാജ്യങ്ങൾ ഉത്തരവാദികളല്ല. ഭീകരർക്ക് മതമോ വിശ്വാസമോ ഇല്ല. എല്ലാ ദേശങ്ങളിലും നല്ലതും ചീത്തയുമായ മനുഷ്യരുമുണ്ട്. ചീത്ത മനുഷ്യർ ശിക്ഷിക്കപ്പെടണം. അതിന് എല്ലാ പൗരൻമാരെയും കുറ്റപ്പെടുത്തരുതെന്നായിരുന്നു സിദ്ദുവിന്റെ പരാമർശം.
സമൂഹ്യ മാദ്ധ്യമങ്ങളിൽസിദ്ദുവിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. തുടർന്നാണ് അവതാരകൻ കപിൽ ശർമ്മ ഹോസ്റ്റ് ചെയ്യുന്ന ഷോയിൽ നിന്ന് സിദ്ദുവിനെ പുറത്താക്കണമെന്ന് ആവശ്യമുയർന്നത്.

പാകിസ്ഥാനോടുള്ള മൃദുസമീപനം സിദ്ദുവിനെ നേരത്തേ വിമർശനത്തിന് പാത്രമാക്കിയിട്ടുണ്ട്.

വിവാദങ്ങളെത്തുടർന്ന് നേരത്തേയും സോണി ടെലിവിഷൻ താരങ്ങളെ പിൻവലിക്കുന്നത് ആദ്യമായല്ല.