indian-army-

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി എഫ് ജവാൻമാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ സർവ്വസന്നാഹങ്ങളും ഒരുക്കി ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസികളുമായ റോ,​ ഇന്റലിജന്റ്സ് ബ്യൂറോ എന്നിവയുടെ തലവൻമാരുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത ഡോവൽ,​ ആഭ്യന്തര സെക്രട്ടറി എന്നിവരുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ചർച്ച നടത്തി.

പുൽവാമ ഭീകരാക്രമണത്തിൽ പാക്ഷിഥാന്റെ പങ്േകിനെക്കുഫിച്ചുള്ള നിർ‌ണായക തെളിവുകൾ രാജ്നാഥ് സിംഗിന് കൈമാരിയതായ്ണ് സൂചന. ചതർച്ചയിൽ ചർച്ചയിൽ

അതേസമയം പാകിസ്ഥാനെതിരായ നീക്കത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജൻസിയായ ഇസ്രയേലിന്റെ മൊസാദിന്റെയും അമേരിക്കയുടെ സി.ഐ.എയുടെയും സഹകരണം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ ഭീകരതാവളങ്ങൾ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജൻസിയായ റോ കണ്ടു പിടിച്ചതായാണ് സൂചന. എപ്പോൾ എങ്ങനെ ആക്രമണം നടത്തണമെന്നത് മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേർന്ന് തീരുമാനിക്കും.

ആക്രമണത്തിന്റെ സൂചന നൽകി സൈനികരോട് അവധിയെല്ലാം റദ്ദാക്കി മടങ്ങാനും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പാക്കിസ്ഥാനും മുൻകരുതൽ നടപടി സ്വീകരിച്ച് സൈന്യത്തെ സജ്ജമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ തിരിച്ചടിയെ ചെറുക്കാൻ പാക്ക് സൈന്യത്തെ ചൈന സഹായിക്കാൻ ഇറങ്ങിയാൽ റഷ്യ ഇടപെടുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കാശ്മീരിൽ ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്ന നിലപാട് ചൈന സ്വീകരിക്കുന്നത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അവരുടെ പ്രതിച്ഛായക്ക് ഇതിനകം മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്.