india-raised-

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ. പാക്കിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 200 ശതമാനം നികുതി ചുമത്തി. ഇന്ത്യയുടെ തീരുമാനം വ്യാപാര രംഗത്ത് പാക്കിസ്ഥാനേറ്റ തിരിച്ചടിയാണ്. പാക്കിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളിൽ 200 ശതമാനം കസ്റ്റംസ് നികുതിയാണ് കേന്ദ്ര സർക്കാർ ചുമത്തിയത്.

ഇന്ത്യ പാക്കിസ്ഥാന് നൽകി വരുന്ന ഉറ്റ വ്യാപാരി പങ്കാളി എന്ന പദവി എടുത്തുമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് നികുതി വ‌ർദ്ധിപ്പിച്ചത്. ഇക്കാര്യം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. പുൽവാമ സംഭവത്തിന് ശേഷം പാക്കിസ്ഥാന് നൽകിയിരുന്ന എം.എഫ്.എൻ പദവി ഇന്ത്യ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമാനമായി വർദ്ധിപ്പിച്ചെന്നും അരുൺ ജെയ്റ്റ്ലി കുറിച്ചു.

ഇത് ഉടനെ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുൽവാമ ജില്ലയിലെ അവന്തിപോരയിലുണ്ടായ സ്‌ഫോടനത്തിൽ സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നു. പുൽവാമ ആക്രമണത്തിൽ മറക്കാനാകാത്ത തിരിച്ചടി നൽകണമെന്നാണ് ജെയ്റ്റ്ലി വ്യക്തമാക്കിയത്.

India has withdrawn MFN status to Pakistan after the Pulwama incident. Upon withdrawal, basic customs duty on all goods exported from Pakistan to India has been raised to 200% with immediate effect. #Pulwama

— Arun Jaitley (@arunjaitley) February 16, 2019