പ്രശസ്ത ക്വിസ് മാസ്റ്ററായ ജി. എസ്. പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വർണമത്സ്യങ്ങൾ." വിവിൻ ബാനറിൽ ഉത്തങ്ക് ഹിതെന്ദ്ര താക്കൂറാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ച് കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. ബാലതാരങ്ങളായ നൈഫു, വിമിൽ വത്സൻ, ആകാശ്, ജെസ്നിയ, കസ്തൂർബാ ,എന്നിവരും വിജയ് ബാബു, അന്നാ രേഷ്മ രാജൻ സിദ്ധീഖ്, സുധീർ കരമന, ഹരീഷ് കണാരൻ, വിഷ്ണു ഗോവിന്ദ്, ബിജു സോപാനം, രാജേഷ് ഹെബ്ബാർ, സ്നേഹ (മറിമായം)അഞ്ജലി നായർ, രസ്ന എന്നിവരും പ്രധാന താ രങ്ങളാണ്. മുരുകൻ കാട്ടാക്കടയുടെ ഗാനങ്ങൾക്ക് ബിജിബാൽ ഈണം പകരുന്നു. അഴകപ്പൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് വിഷ്ണുകല്യാണി.