മാനന്തവാടി: തലപ്പുഴ കൈതക്കൊല്ലി താഴെ തലപ്പുഴ കോളനിയിലെ പരേതനായ ചന്തുവിന്റെയും മീനാക്ഷിയുടെയും മകൾ നന്ദിനി (23)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് നന്ദിനിയും പടിഞ്ഞാറത്തറയിലെ യുവാവുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നതാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇന്നലെ ഉച്ചയ്ക്ക് വീട്ടുകാർ വയലിൽ പോയ സമയത്താണ് നന്ദിനി വീടിനുള്ളിൽ തൂങ്ങിയത്. ഉച്ചക്ക് രണ്ട് മണിയോടെ അമ്മ മീനാക്ഷിയുടെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് നന്ദിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
തലപ്പുഴ എസ്.ഐ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സഹോദരങ്ങൾ ബിന്ദു, ഇന്ദു, ചന്ദ്രൻ.