kaumudy-news-headlines

1. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ പാകിസ്ഥാന് താക്കീതുമായി ഇറാനും. ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാകിസ്ഥാന്‍ എന്ന് ആരോപണം. സൈനികരുടെ മരണത്തില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്റെ മുന്നറിയിപ്പ്. ഭീകരാക്രമണത്തില്‍ 27 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ബുധനാഴ്ച. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാന് താക്കീത് നല്‍കിയിരുന്നു

2. അതിനിടെ, ആക്രമണം നടത്തിയത് ചുവന്ന കാറില്‍ എത്തിയ ചാവേര്‍ എന്ന് സി.ആര്‍.പി.എഫ് സൈനികരുടെ മൊഴി. വാഹനവ്യൂഹത്തിലെ 2,4 ബസുകളില്‍ സഞ്ചരിച്ചിരുന്ന സൈനികരാണ് മൊഴി നല്‍കിയത്. ആദില്‍ ധര്‍ എന്ന ഭീകരന്‍ ചുവന്ന മാരുതി എക്കോ കാറില്‍ വരുന്നത് കണ്ടെന്ന് സൈനികര്‍. എക്കോ കാറിന്റെ ബമ്പര്‍ ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് എന്ന തെളിവകളും ഇന്ത്യ നേരത്തെ പുറത്ത് വിട്ടിരുന്നു

3. ആക്രമണത്തിന് അനുമതി നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍ വച്ച്. തന്റെ അനന്തരവനെ കൊന്നതിന് പ്രതികാരം ചെയ്യണം എന്ന ശബ്ദ സന്ദേശം മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിലേക്ക് അയച്ചു. തെളിവുകള്‍ ഇന്ത്യ രാജ്യാന്തര ഏജന്‍സികള്‍ക്ക് കൈമാറും. അതേസമയം, പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് മേല്‍ 200 ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ നീക്കം, പാകിസ്ഥാന് നല്‍കിയിരുന്ന സൗഹ്യദ രാഷ്ട്ര പദവി പിന്‍വലിച്ചതിന് പിന്നാലെ. നികുതി വര്‍ധിപ്പിച്ച നടപടി ട്വീറ്റ് ചെയ്ത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

4. ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കും എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരം സീറ്റ് വച്ചുമാറില്ല. കഴിഞ്ഞ തവണത്തെ സീറ്റുകളില്‍ തന്നെ മല്‍സരിക്കും. പട്ടികയില്‍ വനിതകള്‍ ഉള്‍പ്പെടുത്തും എന്നും കാനം. തിരുവനന്തപുരം ലോക്സഭ മണ്ഡലം വിട്ടുതരില്ലെന്ന് ജനതാദള്‍ എസിനോട് സി.പി.ഐ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

5. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണ യാത്ര തിരുവന്തപുരത്തെ പര്യടനം പൂര്‍ത്തിയാക്കിയാല്‍ സ്ഥാനാര്‍ഥി പാനല്‍ തയ്യാറാക്കാന്‍ സി.പി.ഐ ജില്ല കൗണ്‍സില്‍ യോഗം ചേരും. മണ്ഡലത്തില്‍ വിജയ സാധ്യതയുള്ള മൂന്നു പേരുകള്‍ സംസ്ഥാന നേതൃത്വത്തിന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ കൈമാറും. പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് ഇരുവരും നിലപാട് എടുത്തിട്ടുണ്ട്. ആനിരാജ, ബിനോയ് വിശ്വം, സി. ദിവാകരന്‍ എന്നിവരുടെ പേരുകളും സജിവ പരിഗണനയില്‍

6. അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, കോട്ടയം സീറ്റകളില്‍ ഒന്ന് ആവശ്യപ്പെടാന്‍ ജനതാദളിലും ധാരണ. തീരുമാനം, പാലക്കാട് എത്തിയ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുമായി സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചയില്‍. ജയസാധ്യത കൂടുതലുള്ള വടകര സീറ്റ് എന്ന ആവശ്യമാണ് ഭൂരിഭാഗം അംഗങ്ങളും നേരത്തെ ഉന്നയിച്ചത്. വടകരയ്ക്ക് പകരം കോട്ടയമോ തിരുവനന്തപുരമോ വേണം എന്നാണ് സംസ്ഥാന നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ ധാരണയില്‍ എത്തിയത്. തിരുവനന്തപുരം വിട്ട് നല്‍കില്ലെന്ന് സി.പി.ഐ അറിയിച്ചതോടെ പത്തനംതിട്ടയോ കോട്ടയമോ ആകും പാര്‍ട്ടി ആവശ്യപ്പെടുക

7. തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസമിയ്ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഖാസിമിയെ കണ്ടെത്താന്‍ പൊലീസ് സംഘം ബംഗ്ലുരുവിലേക്ക്. ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനേയും അന്വേഷണ സംഘം തിരച്ചിലിനായി ബംഗ്ലുരൂവിലേക്ക് കൊണ്ടു പോകും. ഖാസിമി ബംഗ്ലുരുവിലേക്ക് കടന്നത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ

8. ഖാസമിയുടെ മറ്റൊരു സഹോദരന്‍ പെരുമ്പാവൂര്‍ സ്വദേശി നൗഷാദ് ഒളിവിലാണ്. ഖാസിമിയുടെ മറ്റ് രണ്ട് സഹോദരങ്ങളെ പൊലീസ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്വേഷണം വഴി തെറ്റിക്കാന്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് സഹോദരങ്ങള്‍ പൊലീസിന് നല്‍കുന്നത്. പീഡനം നടത്തിയ വാഹനം കണ്ടെത്തുന്നതിലും സഹോദരങ്ങള്‍ വ്യാജ മൊഴികളാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉള്ള സംഘത്തിന്റെ നീക്കം

9. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. പതിവ് പൂജകള്‍ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് 6 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല. പൂര്‍ത്തിയാകുന്നത് യുവതി പ്രവേശന വിധിയ്ക്ക് ശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീര്‍ത്ഥാടന കാലം

10. കുംഭമാസ പൂജാ സമയത്ത് ദര്‍ശനത്തിനായി നാല് ഇതര സംസ്ഥാന യുവതികള്‍ മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പിന്‍വാങ്ങുകയായിരുന്നു. അടുത്ത മാസം11 ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. തുടര്‍ന്ന് മാര്‍ച്ച് 21നാണ് നട അടയ്ക്കുക.

11. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രണ്ട് ദിവസത്തെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. പുല്‍വാമ ഭീകരാക്രമണത്തെ സൗദി അപലപിച്ച പശ്ചാത്തലത്തിലാണ് കിരിടാവകാശിയുടെ സന്ദര്‍ശനം. സുരക്ഷയുടെ ഭാഗമായി ഇസ്ലമബാദില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇന്നലെ ആരംഭിക്കേണ്ട മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസമായി വെട്ടിച്ചുരുക്കിയത്