ലോകവ്യാപകമായി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കാർ ആക്‌സസറിയാണ് ഡാഷ് കാമറകൾ. റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട തെളിവുകളുടെ ശേഖരണത്തിനും, പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ നിരീക്ഷണത്തിനും, കാറുകളിൽ നടക്കുന്ന മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാനും തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പ്രധാനമായും ഡാഷ് കാമറകൾ ഉപയോഗിക്കുന്നത്.
ഉന്നത നിലവാരമുള്ള ചില ഡാഷ് ക്കാമറകൾ സുരക്ഷിതമായ ഡ്രൈവിംഗും ഉറപ്പുനൽകുന്നു. അപകടങ്ങൾ പതിയിരിക്കുന്ന ഇന്ത്യൻ റോഡുകളിൽ വാഹനം ഓടിക്കുന്നവർക്ക് ഡാഷ് കാമറകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നത് വലിയ അനുഗ്രഹമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഷവോമിയുടെ 70mai സ്മാർട്ട് ഡാഷ് ക്യാം പ്രോയാണ് ഡാഷ് കാമറകൾക്കിടയിലെ പുത്തൻ താരം. കാറിനകത്തു വയ്ക്കാവുന്ന ഡി.വി.ആർ സ്മാർട്ട് ക്യാം ആണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത് . 2592x1944 പിക്‌സൽ റെസല്യൂഷനാണ് കാമറക്കുള്ളത്. അഞ്ച് മെഗാപിക്സൽ ഫുൾ എച്ച്.ഡി റെക്കോർഡിംഗ് സംവിധാനമാണ് ഷവോമിയുടെ 70mai സ്മാർട്ട് ഡാഷ് ക്യാം പ്രോയിലുള്ളത്. സോണിയുടെ സെസർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ കാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾക്ക് നല്ല വ്യക്തതയാണ് ലഭിക്കുന്നു. 140ഡിഗ്രി ആംഗിളിലുള്ള കാഴ്ചകൾ പകർത്താൻ സാധിക്കും. റിയർവ്യൂ മിററിന് പിന്നിൽ അനായാസമായി ഇത് ഘടിപ്പിക്കാൻ കഴിയും.
മറ്റൊരാളുടെ വാട്സാപ്പ് സ്റ്റാറ്റസ് അവരറിയാതെ എങ്ങനെ ഡൗൺലോഡ് ചെയ്യാം!
WDR സാങ്കേതികവിദ്യയുള്ളതിനാൽ വെളിച്ചം കുറഞ്ഞ സാഹചര്യത്തിലും വ്യക്തതയുള്ള വീഡിയോ ദൃശ്യങ്ങൾ പകർത്താൻ കഴിയും. വോയ്‌സ് കമാൻഡുകൾ സപ്പോർട്ട് ചെയ്യുന്നതിനാൽ നിർദ്ദേശം നൽകിയും വീഡിയോ റിക്കോഡിംഗ് ആരംഭിക്കാൻ സാധിക്കും. 500mAh ബാറ്ററിയാണ് കാമറക്കുള്ളത്. ഇതിനെല്ലാം പുറമെ നിരവധി ഉപയോഗപ്രദമായ ഫീച്ചറുകളും ഷവോമി 70maiയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് സ്മാർട്ട് കാമറ ഉപയോഗിക്കുന്നതിൽ ഏറെ പ്രയോജനകരമായിരിക്കും. കാമറ ആപ്പുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ വീഡിയോയും ചിത്രങ്ങളും സ്മാർട്ട് ഫോണിലൂടെ തന്നെ വീക്ഷിക്കാൻ കഴിയും. സെറ്റിംഗ്സിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ എവിടെയിരുന്നും കാറിനീക്കവും സുരക്ഷിതത്വവും അറിയാൻ സാധിക്കും. സ്മാർട്ട്‌ഫോണിന്റെ സഹായത്തോടെയുള്ള തത്സമയ നിരീക്ഷണവും മൊബൈൽ ആപ്പ് ഉറപ്പുനൽകുന്നുണ്ട്. സ്മാർട്ട് ഡാഷ് കാമറക്ക് ആമസോണിൽ 12,890രൂപയാണ് വില. മറ്റ് കാമറകളെ അപേക്ഷിച്ച് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഷവോമിയുടെ 70maiയുടെ വില അധികമാവില്ല എന്ന് ഉറപ്പിച്ച് പറയാം.
പ്രധാന സവിശേഷതകൾ