fb

ഗുവാഹത്തി: പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചും സുരക്ഷാ സേനയെ കുറ്റപ്പെടുത്തിയും ഫേസ്ബുക്കിൽ പോസ്റ്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു. ഗുവാഹത്തിയിലെ ഐക്കൺ അക്കാഡമി ജൂനിയർ കോളേജിലെ അസിസ്റ്റ‌ന്റ് പ്രൊഫസറായ പാപ്രി ബാനർജിയെയാണ് കോളേജ് അധികൃതർ സസ്പെന്റ് ചെയ്തത്.

വ്യാഴാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പുൽവാമ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം സൈനികരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്താകമാനം രോഷമുണർത്തിയ ആക്രമണത്തിൽ സൈന്യത്തെ കുറ്റപ്പെടുത്തി പറഞ്ഞത് ഒരാൾ അസം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. അധ്യാപികയുടെ പോസ്റ്റ‌ിന് നേരെ വ്യാപകമായ ആക്രമണങ്ങളാണ് ഉണ്ടായത്.

കാശ്മീരിൽ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ആക്രമങ്ങൾക്ക് കാരണമാകുന്നതെന്ന് പ്രാപി ബാനർജി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.

45ധീരൻമാർ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല,​ അവർക്ക് തിരിച്ചടിക്കാൻ അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ നോവിക്കുന്നതുമാണ്. അതേസമയം,​ കാശ്മീർ താഴ്വരകളിൽ സുരക്ഷാസേനകൾ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?​ നിങ്ങൾ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. അവരുടെ കുട്ടികൾക്ക് നിങ്ങൾ അംഗവൈകല്യമുണ്ടാക്കുകയും കൊല്ലുകയും ചെയ്യുന്നു. എന്നായിരുന്നു പാപ്രിയുടെ ഫേസ്ബുക്ക് പോസ്റ്ര‌്.

പോസ്റ്റ‌് ഇട്ടതിന് ശേഷം തനിക്ക് നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഇൻബോക്സിൽ വന്നുകൊണ്ടിരിക്കുന്നതായി പാപ്രി ബാനർജി പറയുന്നു. കൂടാതെ പാപ്രിയുടെ ഫേസ്ബുക്ക് പോസ്റ്റ‌് ശ്രദ്ധയിൽ പെടുത്തിയ വ്യക്തിക്ക് നന്ദി പറഞ്ഞ് അസം പൊലീസ് ട്വിറ്ററിൽ നന്ദി പറഞ്ഞിരുന്നു.

Thank you for bringing this to our notice. This is being looked into and appropriate action will be initiated. https://t.co/g0Iqo9k52U

— Assam Police (@assampolice) February 15, 2019