cinema

സീമരാജയ്ക്ക് ശേഷം ശിവകാർത്തികേയൻ നായകനായെത്തുന്ന എറ്റവും പുതിയ ചിത്രമാണ് മിസ്റ്റർ ലോക്കൽ. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായിക. വേലൈക്കാരൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടീസർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.

ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ.വി എന്റർടെയിൻമെന്റിന്റെ സി.ഇ.ഒ കീർത്തന വാസുദേവായി നയൻതാരെയത്തുമ്പോൾ മനോഹർ അഥവാ മിസ്റ്റ‌ർ ലോക്കലായി ശിവകാർത്തികേയനെത്തുന്നു.

ശിവ മനസിലെ ശക്തി, ബോസ് എങ്കിറ ബാസ്കരൻ, അഴക്‌രാജ,​ വരുത്തപ്പെടാത്ത വാലിബർ സംഘം,​ വാസുവും സരവണനും ഒന്നാ പഠിച്ചവങ്കെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എം.രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ സൂപ്പർ ബ്ലാസ്റ്റ‌ർ ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയാണ് മിസ്റ്റ‌ർ ലോക്കൽ നിർമ്മിക്കുന്നത്. ടീസറിന് വനസ്വീകാര്യതയാണ് ലഭിക്കുന്നത്.