tapioca-halwa

ചേരുവകൾ
മരച്ചീനി (അരിഞ്ഞത്)......ഒരു കപ്പ്
അരിപ്പൊടി ...... രണ്ട് ടേബിൾ സ്പൂൺ
നെയ്യ് .........നാല് ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി .........കാൽ ടീസ്പൂൺ
അണ്ടിപ്പരിപ്പ് (നെയ്യിൽ മൂപ്പിച്ചത് ).......... 1012
ശർക്കര ............... (ചീകിയത്)

തയ്യാറാക്കുന്ന വിധം
മരച്ചീനി പുഴുങ്ങി പൊടിച്ച് അരിപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ശർക്കര പാനിയാക്കി ഉരുക്കി അരിച്ച് തിളപ്പിക്കുക. കുറുകി വരുമ്പോൾ മരച്ചീനിയിട്ട് വരട്ടുക. ഇടയ്ക്ക് നെയ്യ് ഒഴിച്ച് കൊടുക്കണം. വശങ്ങളിൽ നിന്ന് വിട്ടുവരുന്ന പാകമാകുമ്പോൾ ഏലക്കാപ്പൊടി ചേർത്തിളക്കി നെയ്യ് പുരട്ടിയ പ്ലേറ്റിലേക്ക് മാറ്റി സ്പൂൺ കൊണ്ട് നിരപ്പാക്കി മുകളിൽ അണ്ടിപ്പരിപ്പ് വിതറുക. ആറിയതിനുശേഷം മുറിച്ചെടുക്കാം.