mehabooba-mufti

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പി.ഡി.പി (പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി) ഓഫീസ് പൊലീസ് സീൽ ചെയ്‌തു. ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ കശ്‌മീർ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്‌തിയുടെ പാർട്ടിയുടെ ഓഫീസ് പൊലീസ് സീൽ ചെയ്‌തത്. മെഹമൂബ മുഫ്‌തി ഓഫീസ് സന്ദർശിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു നടപടി.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർഫ്യൂ നിലനിൽക്കുന്നുണ്ട്. ഇന്റെർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ വികടനവാദി നേതാക്കൾക്ക് നൽകിയിരുന്ന സുരക്ഷ പിൻവലിക്കുകയാണ്. വാഹനങ്ങളടക്കമുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്ന ഭരണ കൂടത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.