news

1. ജമ്മുവിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു. നടപടി, മെഹബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പ്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഓഫീസ് സീല്‍ ചെയ്തത്. പാകിസ്ഥാന് എതിരെ നയതന്ത്ര നീക്കം ശക്തമാക്കിയതിന് പിന്നാലെ ആണ് പുതിയ നീക്കം. ഭീകരവാദത്തിന് എതിരെ ഒരുമിച്ച് നീങ്ങാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് നടത്തിയ ചര്‍ച്ചയില്‍ ധാരണ ആയിരുന്നു. പാകിസ്ഥാന്റെ ഭീകരവാദം അവസാനിപ്പിച്ചേ മതിയാകൂ എന്ന് ഇറാന്‍. ഇന്ത്യയുടെ നീക്കം, പാകിസ്ഥാന് എതിരെ താക്കീതുമായി ഇറാനും രംഗത്ത് എത്തിയതിന് പിന്നാലെ.

2. നേരത്തെ കാശ്മീരിലെ 5 വിഘടനവാദി നേതാക്കളുടെ സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു. കേന്ദ്രം പിന്‍വലിച്ചത് മിര്‍വയിസ് ഒമര്‍ ഫറൂഖ്, ഹാഷിം ഖുറേഷി, ബിലാല്‍ ലോണ്‍, അബ്ദുള്‍ ഗനി ഭട്ട്, ഷബീര്‍ ഷാ എന്നിവരുടെ സുരക്ഷ. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ജമ്മു കാശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീര്‍ സ്വദേശികള്‍ക്ക് നേരെ അക്രമം വ്യാപിക്കുന്നു എന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍.

3. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് എതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യ. പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് മേല്‍ 200 ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ നീക്കം, പാകിസ്ഥാന് നല്‍കിയിരുന്ന സൗഹ്യദ രാഷ്ട്ര പദവി പിന്‍വലിച്ചതിന് പിന്നാലെ. നികുതി വര്‍ധിപ്പിച്ച നടപടി ട്വീറ്റ് ചെയ്ത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

4. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ചൂട് പിടിച്ച് യു.ഡി.എഫ്. അധിക സീറ്റ് എന്ന ആവശ്യത്തില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും ഉറച്ച് നില്‍ക്കെ നാളത്തെ ഉഭയകക്ഷി ചര്‍ച്ച നിര്‍ണായകം. നിലവിലുള്ള സീറ്റിന് പുറമെ കാസര്‍കോഡോ, വയനാടോ വേണമെന്ന് ലീഗും വിജയ സാധ്യതയുള്ള ഇടുക്കിയോ, ചാലക്കുടിയോ നല്‍കണം എന്ന് കേരള കോണ്‍ഗ്രസും. മൂന്നാം സീറ്റ് എന്ന ആവശ്യം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതെ കൈകാര്യം ചെയ്യാനാണ് ലീഗ് തീരുമാനം.

5. സീറ്റ് സംബന്ധിച്ച് ലീഗ് കടുംപിടിത്തം നടത്തില്ലെന്ന് സൂചന. കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റിനപ്പുറം മറ്റൊരു വിട്ടുവീഴ്ചയും നടക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ്. പി.ജെ ജോസഫ് വിഭാഗം രണ്ടാം സീറ്റ് എന്ന നിലപാട് കടുപ്പിച്ചത് നേതൃത്വത്തിന് തലവേദനയാകും. പി.ജെ ജോസഫിനെ പിണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനാല്‍ സീറ്റ് സംബന്ധിച്ച് ഉള്ള മാണി- ജോസഫ് തര്‍ക്കം പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ തീര്‍ക്കണം എന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കള്‍

6. നിലവിലെ സീറ്റുകള്‍ക്ക് പുറമെ ഘടകക്ഷികള്‍ ഉന്നയിക്കുന്ന അവകാശ വാദം അംഗീകരിച്ച് കൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകില്ലെന്ന് സൂചന. 16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീം ലീഗും ഓരോ സീറ്റില്‍ വീതം കേരള കോണ്‍ഗ്രസും ആര്‍.എസ്.പിയും മത്സരിക്കാനാണ് സാധ്യത. സീറ്റ് വച്ച് മാറുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും വ്യക്തമാക്കിയിട്ടുണ്ട്.

7. ദേശീയ പണിമുടക്കിനിടെ എസ്.ബി.ഐ ട്രഷറി ബാങ്ക് ശാഖ ആക്രമിച്ച കേസിലെ പ്രതിയായ നേതാവ് വീണ്ടും നേതൃനിരയിലേക്ക്. കേസില്‍ പ്രതിയായ കെ.എ ബിജു രാജിനെ വര്‍ക്കലയില്‍ നടന്ന എന്‍.ജി.ഒ യൂണിയന്‍ സമ്മേളനത്തില്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. ആക്രമണ കേസിലെ പ്രതിയായ ഇയാള്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്

8. കേസിലെ ആറാം പ്രതിയാണ് കെ.എ ബിജുരാജ്. സംഘടനാ തലത്തില്‍ അന്വേഷണം തുടരുക ആണെന്നാണ് നടപടിയിലെ എന്‍.ജി.ഒയുടെ വിശദീകരണം. ജനുവരി 8,9 തീയതികളില്‍ നടന്ന ദേശീയ പണിമുടക്ക് ദിവസങ്ങളിലാണ് തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് സമീപമുള്ള എസ്.ബി.ഐയുടെ ട്രഷറി ശാഖയ്ക്ക് നേരെ എന്‍.ജി.ഒ നേതാക്കള്‍ അക്രമം നടത്തിയത്

10. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടിയുമായി വീണ്ടും എന്‍.എസ്.എസ്. സമയം പോലെ പറ്റിക്കൂടി നേട്ടം ഉണ്ടാക്കുന്നവരല്ല എന്‍.എസ്.എസ് എന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍്.എസ്.എസിന്റെ പ്രതികരണം, എന്‍.എസ്. എസിനെ ശത്രുവായി കാണുന്നില്ലെന്ന് എല്‍.ഡി.എഫ് തെക്കന്‍ മേഖല ജനസംരക്ഷണ യാത്രക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായി

11. എന്‍.എസ്.എസിനെ ചെറുതായി കാണേണ്ടതില്ല. എന്‍.എസ്.എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളവരുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരും ഉണ്ട്. അവരില്‍ ഭൂരിപക്ഷം പേരും ഒപ്പമാണ് എന്ന കോടിയേരിയുടെ വാക്കുകള്‍ നിരര്‍ത്ഥകമാണ്. സംഘടനയെ ശത്രുവായി കാണുന്നില്ലെന്ന കോടിയേരിയുടെ പ്രസ്താവന യുക്തിഭദ്രമല്ലെന്നും സുകുമാരന്‍ നായര്‍

12. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് തമിഴ്നടന്‍ രജനീകാന്ത്. താനോ തന്റെ പാര്‍ട്ടിയോ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നിയമസഭ തിരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യം എന്ന പറഞ്ഞ നടന്‍ തന്റെ ഫോട്ടോയും പാര്‍ട്ടിയുടെ ചിഹ്നവും പ്രചരണാര്‍ഥം ഉപയോഗിക്കരുതെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ജലക്ഷാമമാണ് തമിഴ്നാട് നേരിടുന്ന പ്രധാന പ്രതിസന്ധി. ഇത് പരിഹരിക്കുമെന്ന് ഉറപ്പുനല്‍കുന്ന പാര്‍ട്ടിയ്ക്കാണ് തന്റെ വോട്ടെന്നും പ്രതികരണം.