arrest-rape-case

കാസർകോട്: അഞ്ചാം ക്ലാസുകാരിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധൻ റിമാൻഡിൽ. കാറഡുക്ക പതിമ്മൂന്നാം മൈലിലെ ഷെയ്ഖ് അബ്ദുൽ കരീമാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് അബ്ദുൽ കരീം. കഴിഞ്ഞദിവസം രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ കരീം കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് കുറച്ചുദൂരം പോയ ശേഷം കാർ നിറുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടിയുടെ ബഹളം കേട്ട് മറ്റുവിദ്യാർത്ഥികളാണ് സമീപത്തെ വീട്ടിൽ വിവരമറിയിച്ചത്. തുടർന്ന് സ്‌കൂൾ അധികൃതരും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരും ആദൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.