news

1. പെരുമ്പാവൂര്‍ ബഥേല്‍ സൂലോക്കോ പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷാവസ്ഥ തുടങ്ങിയത് രാവിലെ പ്രാര്‍ത്ഥനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ അംഗങ്ങളെ യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ തടഞ്ഞതിന് പിന്നാലെ. പള്ളിയുടെ ഗേറ്റ് പൂട്ടിയ യാക്കോബായ വിശ്വാസികള്‍ പള്ളിക്ക് അകത്ത് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നു.

2. സഭയ്ക്ക് മുഴുവന്‍ സമയ ആരാധനാ അനുവദിച്ച പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിധിക്ക് എതിരെ അപ്പീല്‍ സമര്‍പ്പിക്കും എന്ന് യാക്കോബായ വിഭാഗം. അനുകൂല വിധി ഉണ്ടാകുന്നത് വരെ പള്ളിയില്‍ തുടരും എന്നും പ്രതികരണം. സംഘര്‍ഷാവസ്ഥ കണക്കില്‍ എടുത്ത് പള്ളി പരിസരത്ത് വന്‍ പൊലീസ് സന്നാഹം. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തോഡ്ക്സ് സഭ നല്‍കി കൊണ്ട് കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ കോടതിയില്‍ നിന്ന് ഉത്തരവിട്ടിരുന്നു



3. ജമ്മുവിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു. നടപടി, മെഹബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പ്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഓഫീസ് സീല്‍ ചെയ്തത്. പാകിസ്ഥാന് എതിരെ നയതന്ത്ര നീക്കം ശക്തമാക്കിയതിന് പിന്നാലെ ആണ് പുതിയ നീക്കം. ഭീകരവാദത്തിന് എതിരെ ഒരുമിച്ച് നീങ്ങാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് നടത്തിയ ചര്‍ച്ചയില്‍ ധാരണ ആയിരുന്നു. പാകിസ്ഥാന്റെ ഭീകരവാദം അവസാനിപ്പിച്ചേ മതിയാകൂ എന്ന് ഇറാന്‍. ഇന്ത്യയുടെ നീക്കം, പാകിസ്ഥാന് എതിരെ താക്കീതുമായി ഇറാനും രംഗത്ത് എത്തിയതിന് പിന്നാലെ.

4. നേരത്തെ കാശ്മീരിലെ 5 വിഘടനവാദി നേതാക്കളുടെ സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു. കേന്ദ്രം പിന്‍വലിച്ചത് മിര്‍വയിസ് ഒമര്‍ ഫറൂഖ്, ഹാഷിം ഖുറേഷി, ബിലാല്‍ ലോണ്‍, അബ്ദുള്‍ ഗനി ഭട്ട്, ഷബീര്‍ ഷാ എന്നിവരുടെ സുരക്ഷ. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ജമ്മു കാശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീര്‍ സ്വദേശികള്‍ക്ക് നേരെ അക്രമം വ്യാപിക്കുന്നു എന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍.

5. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് എതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യ. പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് മേല്‍ 200 ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ നീക്കം, പാകിസ്ഥാന് നല്‍കിയിരുന്ന സൗഹ്യദ രാഷ്ട്ര പദവി പിന്‍വലിച്ചതിന് പിന്നാലെ. നികുതി വര്‍ധിപ്പിച്ച നടപടി ട്വീറ്റ് ചെയ്ത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

6. പുല്‍വാമ ഭീരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യ. ഭീകരാക്രമണം ആസൂത്രണം ചെയ്തത് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയത് ചുവന്ന കാറില്‍ എത്തിയ ചാവേര്‍ എന്ന് സി.ആര്‍.പി.എഫിന്റെ മൊഴി. വാഹനവ്യൂഹത്തിലെ 2, 4 ബസുകളില്‍ സഞ്ചരിച്ചിരുന്ന ജവാന്മാരാണ് മൊഴി നല്‍കിയത്. ആദില്‍ ധര്‍ എന്ന ഭീകരന്‍ ചുവന്ന മാരുതി ഇക്കോ കാറില്‍ വരുന്നത് കണ്ടിരുന്നു

7. കാറിന്റെ ബമ്പര്‍ ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഭീകരാ ആക്രമണത്തിന് അനുമതി നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍ വച്ച്. തന്റെ അനന്തരവനെ കൊന്നതിന് പ്രതികാരം ചെയ്യണം എന്ന ശബ്ദ സന്ദേശം മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിലേക്ക് അയച്ചു. തെളിവുകള്‍ ഇന്ത്യ രാജ്യാന്തര ഏജന്‍സികള്‍ക്ക് കൈമാറും.

8. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണ് എന്നതിന് തെളിവുകള്‍ പുറത്ത് വിടാന്‍ പാക് വിദേശകാര്യ മന്ത്രി വെല്ലുവിളിച്ചതിന് പിന്നാലെ. അതേസമയം, അതിര്‍ത്തിയിലെ ഭീകരവാദ ക്യാമ്പുകള്‍ ഒഴിപ്പിച്ച് പാകിസ്ഥാന്‍. നടപടി, ഇന്ത്യയുടെ മിന്നലാക്രമണം മുന്നില്‍ കണ്ട്. ഭീകര ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു

9. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ചൂട് പിടിച്ച് യു.ഡി.എഫ്. അധിക സീറ്റ് എന്ന ആവശ്യത്തില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും ഉറച്ച് നില്‍ക്കെ നാളത്തെ ഉഭയകക്ഷി ചര്‍ച്ച നിര്‍ണായകം. നിലവിലുള്ള സീറ്റിന് പുറമെ കാസര്‍കോഡോ, വയനാടോ വേണമെന്ന് ലീഗും വിജയ സാധ്യതയുള്ള ഇടുക്കിയോ, ചാലക്കുടിയോ നല്‍കണം എന്ന് കേരള കോണ്‍ഗ്രസും. മൂന്നാം സീറ്റ് എന്ന ആവശ്യം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതെ കൈകാര്യം ചെയ്യാനാണ് ലീഗ് തീരുമാനം.

10. സീറ്റ് സംബന്ധിച്ച് ലീഗ് കടുംപിടിത്തം നടത്തില്ലെന്ന് സൂചന. കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റിനപ്പുറം മറ്റൊരു വിട്ടുവീഴ്ചയും നടക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ്. പി.ജെ ജോസഫ് വിഭാഗം രണ്ടാം സീറ്റ് എന്ന നിലപാട് കടുപ്പിച്ചത് നേതൃത്വത്തിന് തലവേദനയാകും. പി.ജെ ജോസഫിനെ പിണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനാല്‍ സീറ്റ് സംബന്ധിച്ച് ഉള്ള മാണി- ജോസഫ് തര്‍ക്കം പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ തീര്‍ക്കണം എന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കള്‍

11. നിലവിലെ സീറ്റുകള്‍ക്ക് പുറമെ ഘടകക്ഷികള്‍ ഉന്നയിക്കുന്ന അവകാശ വാദം അംഗീകരിച്ച് കൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകില്ലെന്ന് സൂചന. 16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീം ലീഗും ഓരോ സീറ്റില്‍ വീതം കേരള കോണ്‍ഗ്രസും ആര്‍.എസ്.പിയും മത്സരിക്കാനാണ് സാധ്യത. സീറ്റ് വച്ച് മാറുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും വ്യക്തമാക്കിയിട്ടുണ്ട്.