ഹേഗ്: ചാരവൃത്തിക്കുറ്റം ആരോപിക്കപ്പട്ട് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന്റെ തുറന്ന വിചാരണ ഇന്നു മുതൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആരംഭിക്കും. ഇന്ത്യയ്ക്കും പാകിസ്ഥാനും അവരുടെ വാദങ്ങൾ കോടതിയിൽ ഉന്നയിക്കാം.
2017ൽ ചാരവൃത്തിക്കുറ്റം ആരോപിച്ച് പാകിസ്ഥാൻ അറസ്റ്രുചെയ്ത കുൽഭൂഷൺ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനെതിരെ 2017 മേയിലാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. തുടർന്ന് അന്തിമ തീരുമാനം വരെ പാക് കോടതി വിധി അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
ഇന്നു മുതൽ 21 വരെയാണ് കേസിൽ വാദം നടക്കുക. ഇന്ത്യയ്ക്കുവേണ്ടി ഹരീഷ് സാൽവെ ഹാജരാകും. ഇന്ത്യയാകും ആദ്യം വാദിക്കുക. പാകിസ്ഥാനുവേണ്ടി ഖവർ ഖുറേഷി 20ന് വാദം തുടങ്ങും. വാദം പൂർത്തിയായ ഉടൻ വിധി ഉടൻ പ്രഖ്യാപിക്കും.