കാസർകോട്: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻമാരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്രിട്ട വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാർത്ഥി അവ്‌ള രാമുവിനെതിരെയാണ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.
രണ്ടാം വർഷ എം.എ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിയാണ് ആന്ധ്രാ പ്രദേശ് സ്വദേശിയായ അവ്‌ള രാമു.